ബൈറൂത്: ലബനാനിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി പ്രധാനമന്ത്രി സഅദ് അൽഹരീരി ഉടൻ മടങ്ങിയെത്തണമെന്ന് ആവശ്യപ്പെട്ട് ബൈറൂതിൽ മാരത്തൺ. സൗദി സന്ദർശനത്തിനിടെ ഹരീരി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് രാജ്യം രാഷ്ട്രീയ അസ്ഥിരതയിലേക്ക് കൂപ്പുകുത്തിയത്. 42.2 കിലോമീറ്റർ ദൂരമാണ് മാരത്തണിൽ പെങ്കടുത്തവർ ഒാടിത്തീർത്തത്.
‘ഹരീരീ, താങ്കൾക്കു വേണ്ടിയാണ് ഞങ്ങൾ ഒാടുന്നത്. താങ്കളെ കാത്തിരിക്കുകയാണ്’ എന്ന ബാനറിലാണ് മാരത്തൺ സംഘടിപ്പിച്ചത്. ഹരീരിയുടെ തിരിച്ചുവരവിനായി മാരത്തൺ സംഘടിപ്പിച്ച ജനങ്ങളെ ലബനാൻ പ്രസിഡൻറ് മിശാൽ നഇൗം ഒൗൻ അഭിനന്ദിച്ചു. ഒരാഴ്ച മുമ്പാണ് തീർത്തും അപ്രതീക്ഷിതമായി ഹരീരി രാജി പ്രഖ്യാപിച്ചത്.