ലബനാൻ പാർലമെൻറിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം വർധിപ്പിക്കണം –മന്ത്രി
text_fieldsബൈറൂത്: ലബനാൻ പാർലമെൻറിൽ സ്ത്രീ പ്രാതിനിധ്യം ഇനിയും വർധിപ്പിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ആദ്യ വനിത ക്ഷേമകാര്യ മന്ത്രി ജീൻ ഒഗാസാബിയൻ. രാജ്യത്ത് വരുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീപ്രാതിനിധ്യം വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘‘സ്ത്രീകളെ പൊതു മണ്ഡലത്തിൽനിന്ന് അകറ്റിനിർത്തുന്നത് സ്ത്രീകൾക്ക് മാത്രമുണ്ടാകുന്ന നഷ്ടമല്ല. ഇത് രാജ്യത്തെ പാർലമെൻറിനു കൂടി നഷ്ടമാണ്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ മികച്ച ആസൂത്രണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കണം. അതിന് സമയമെടുക്കുമെന്നും ജനങ്ങളുടെ ചിന്താഗതിയിൽ കാര്യമായ മാറ്റം ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
_2.jpg)