ടൂറിസ്റ്റ് ബോട്ടിനുമേൽ ലാവ ‘ബോംബ്’; 23 പേർക്ക് പരിക്ക്
text_fields
ഹൊനോലുലു: അമേരിക്കയോട് അടുത്തുകിടക്കുന്ന ഹവായ് ദ്വീപുകളിലെ ബിഗ് ഐലൻഡ് സജീവമായി നിൽക്കുന്ന കിലോവ അഗ്നിപർവതത്തിെൻറ പേരിൽ ലോക പ്രശസ്തമാണ്. ഇടക്കിടെ പൊട്ടിത്തെറിക്കുന്ന കിലോവ കാണാൻ വർഷാവർഷം ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അഗ്നിപർവത സ്േഫാടനത്തിെൻറ ദൃശ്യഭംഗി ആസ്വദിക്കുകയായിരുന്ന വിനോദസഞ്ചാരികൾ പക്ഷേ, വലിയ ദുരന്തത്തിൽനിന്നാണ് രക്ഷപ്പെട്ടത്. ലാവ കടലിലേക്ക് പ്രവഹിക്കുന്ന കാഴ്ച കാണുന്നതിനിടെ വിനോദസഞ്ചാരികളുടെ ബോട്ടിെൻറ മേൽക്കൂരയിലേക്ക് പെെട്ടന്നുണ്ടായ പൊട്ടിത്തെറിയിൽ പാറക്കഷണം വന്ന് പതിച്ച് 23 പേർക്കാണ് പരിക്കേറ്റത്. ബോട്ടിൽ 49 യാത്രികരുണ്ടായിരുന്നുവെന്നാണ് വിവരം. ‘ലാവ ബോംബ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാറക്കഷണം പതിച്ച് മേൽക്കൂരയിൽ വലിയ തുള വീണിരിക്കുകയാണ്.
ലാവാപ്രവാഹകേന്ദ്രത്തിെൻറ 300 മീറ്റർ അകലെ മാത്രം ബോട്ടുകൾ സർവിസ് നടത്തുന്നതാണ് സുരക്ഷിതമെന്ന് യു.എസ് കോസ്റ്റ് ഗാർഡിെൻറ നിർദേശമുണ്ടെങ്കിലും സ്ഫോടനങ്ങൾ ശ്രദ്ധയിൽ പെടാത്തതിനാലാണ് ബോട്ട് ലാവാപ്രവാഹത്തിെൻറ 250 അടി വരെ ബോട്ട് അടുപ്പിച്ചതെന്ന് ടൂർ ഒാപറേറ്റർ പറഞ്ഞു. പിന്നീട് വിഡിയോ ദൃശ്യങ്ങളിലൂടെയാണ് പൊട്ടിത്തെറിയുടെ രൂക്ഷത മനസ്സിലാക്കാൻ സാധിച്ചതെന്ന് യാത്രികർ ഭീതിയോടെ ഒാർത്തു. വർഷങ്ങളുടെ അനുഭവത്തിനിടെ ഇത്തരത്തിലൊരു അപകടം ആദ്യമാെണന്ന് ടൂർ ഒാപറേറ്ററായ ടർപിൻ സാക്ഷ്യപ്പെടുത്തി. 1983 മുതൽ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ടർപിൻ. ഒരു സ്ത്രീയുടെ പരിക്ക് ഗുരുതരമാണ്. ലാവ കടലിലേക്ക് പ്രവഹിക്കുന്ന കാഴ്ച ബോട്ടിൽനിന്ന് വീക്ഷിക്കുന്നതിന് 250 ഡോളറാണ് ഇൗടാക്കുന്നത്.
ഉരുകിയൊലിച്ച് കടലിൽ പതിക്കുന്ന ലാവാപ്രവാഹം ഒരേസമയം കാഴ്ചക്കാരെ കൗതുകപ്പെടുത്തുകയും പേടിപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
