You are here

കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ലെ പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ഊ​ന്ന​ലു​മാ​യി കിം–പു​ടി​ൻ കൂടിക്കാഴ്​ച

  • യു.എസുമായുള്ള ആണവകലഹത്തിൽ പിന്തുണ തേടിയാണ്​ കിം റഷ്യയിൽ എത്തിയത്​ 

00:07 AM
26/04/2019
kim-jong-un-with-putin
ഉത്തരകൊറിയൻ നേതാവ്​ കിം ജോങ്​ ഉന്നിനെ സ്വീകരിക്കുന്ന റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ

മോ​സ്​​കോ: ആ​ദ്യ​മാ​യി കാ​ണാ​നെ​ത്തി​യ ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ്​ കിം ​ജോ​ങ്​ ഉ​ന്നി​നെ കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ലെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യം ഉ​റ​പ്പു​ന​ൽ​കി​യാ​ണ്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ വ​ര​വേ​റ്റ​ത്.  ബ​ന്ധം അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​നും ഇ​രു​വ​രും തീ​രു​മാ​നി​ച്ചു. കി​ഴ​ക്ക​ൻ റ​ഷ്യ​യി​ലെ വ്ലാ​ദി​വോ​സ്​​ടോ​കി​ൽ വെ​ച്ചാ​യി​രു​ന്നു ആ ​കൂ​ടി​ക്കാ​ഴ്​​ച. 
യു.​എ​സു​മാ​യു​ള്ള ആ​ണ​വ​ക​ല​ഹ​ത്തി​ൽ പു​ടി​​​​െൻറ പി​ന്തു​ണ തേ​ടി​യാ​ണ്​ കിം ​പ​ച്ച​ത്തീ​വ​ണ്ടി​യി​ൽ ഉ​ത്ത​ര​കൊ​റി​യ​യി​ൽ​നി​ന്ന്​ എ​ത്തി​യ​ത്. ആണവ പ്രതിസന്ധി പരിഹരിക്കാമെന്നും പുടിൻ പറഞ്ഞു.

‘‘ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ഏ​റെ സ​ഹാ​യ​ക​മാ​യ ച​ർ​ച്ച​യാ​യി​രി​ക്കു​മി​ത്. ഉ​ത്ത​ര​കൊ​റി​യ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള സൗ​ഹാ​ർ​ദം​ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ ല​ക്ഷ്യം -​കിം ​പ​റ​ഞ്ഞു. ലോ​കം കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​​​ലേ​ക്ക്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന കാ​ല​ത്ത്, ഞ​ങ്ങ​ളു​ടെ സം​ഭാ​ഷ​ണം അ​ർ​ഥ​വ​ത്താ​യി​രി​ക്കും. ​ കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​ലെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും എ​ന്ന  ആ​ത്​​മ​വി​ശ്വാ​സ​മു​ണ്ട്. അ​തി​നാ​യി  റ​ഷ്യ​ക്ക്​ ചെ​യ്യാ​നാ​വു​ന്ന​ത്​ ചെ​യ്യും’’-​പു​ടി​ൻ കി​മ്മി​നോ​ട്​ പ​റ​ഞ്ഞു. 

ഹാ​നോ​യി​ൽ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പു​മാ​യു​ള്ള ഉ​ച്ച​കോ​ടി പ​രാ​ജ​യ​പ്പെ​ട്ട​തി​നു​പി​ന്നാ​ലെ​യാ​ണ്​ ലോ​ക​ത്തെ ശ​ക്ത​രാ​യ നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ പു​ടി​​​​െൻറ സ​ഹാ​യം തേ​ടി കിം റ​ഷ്യ​യി​ലേ​ക്ക്​ വ​ണ്ടി​ക​യ​റി​യ​ത്. യു.​എ​സ്​ ഉ​പ​രോ​ധ​ത്തി​ൽ റ​ഷ്യ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന 10,000 ത്തോ​ളം ഉ​ത്ത​ര​കൊ​റി​യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​നി​ൽ​പ്​ ഭീ​ഷ​ണി​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ​കൂ​ടി​യാ​ണീ സ​ന്ദ​ർ​ശ​നം.

തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഉ​ത്ത​ര​കൊ​റി​യ​യു​ടെ പ്ര​ധാ​ന വ​രു​മാ​ന​സ്രോ​ത​സ്സ്​. ഈ ​വ​ർ​ഷാ​വ​സാ​നം തൊ​ഴി​ലാ​ളി​ക​ൾ റ​ഷ്യ​വി​ട​ണ​മെ​ന്നാ​ണ്​ അ​ന്ത്യ​ശാ​സ​നം. എ​ന്നാ​ൽ, അ​വ​രു​ടെ ക​രാ​ർ നീ​ട്ട​ണ​മെ​ന്ന്​ കിം ​പു​ടി​നോ​ട്​ ആ​വ​ശ്യ​പ്പെ​​ട്ടേ​ക്കും. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി റ​ഷ്യ ഉ​ത്ത​ര​കൊ​റി​യ​ക്ക്​ 2.5 കോ​ടി ഡോ​ള​റി​​​​െൻറ ഭ​ക്ഷ്യ​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ചോ​ങ്​​ജി​ൻ തു​റ​മു​ഖം വ​ഴി 2000 ട​ണി​​​​െൻറ ഗോ​ത​മ്പാ​ണ്​ ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്ക്​ അ​യ​ച്ച​ത്. യു.​എ​സി​​​​െൻറ അ​ന്താ​രാ​ഷ്​​ട്ര സ്വാ​ധീ​നം ത​ട​യാ​നു​ള്ള ഉ​പാ​ധി​യാ​യി ഉ​ച്ച​കോ​ടി മാ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ റ​ഷ്യ. ഇ​രു​നേ​താ​ക്ക​ളു​ടെ​യും ച​ർ​ച്ച രണ്ടര​മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. 

1980ക​ളി​ൽ ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി അ​നു​ര​ഞ്​​ജ​ന​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ൾ ഉ​ത്ത​ര​കൊ​റി​യ​ക്കു​ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക​സ​ഹാ​യം യു.​എ​സ്.​എ​സ്.​ആ​ർ കു​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ആ​ദ്യ​മാ​യി പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നാ​യി​രു​ന്നു പു​ടി​​​​െൻറ ശ്ര​മം. 2002ൽ ​കി​മ്മി​​​​െൻറ  പി​താ​വ്​ കിം ​ജോ​ങ്​ ഇ​ല്ലു​മാ​യും പു​ടി​ൻ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. യു.​എ​സി​​​​െൻറ ഉ​പ​രോ​ധ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ ഉ​ത്ത​ര​കൊ​റി​യ​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​കു​ന്ന​ത്​ ചൈ​ന​യാ​ണ്.  

ഓ​ർ​മ​ക്കാ​യി നാ​ണ​യം

സ്​​മ​ര​ണിക നാ​ണ​യ​മി​ല്ലാ​തെ കിം ജോങ്​ ഉന്നിൻെറ ഒ​രു ഉ​ച്ച​കോ​ടി​യും ന​ട​ക്കാ​റി​ല്ല. പ​തി​വു തെ​റ്റി​ക്കാ​തെ ഇ​ക്കു​റി​യും പു​ടിൻെറ​യും കി​മ്മിൻെറ​യും ചി​ത്രം ആ​ലേ​ഖ​നം ചെ​യ്​​ത വെ​ള്ളി​നാ​ണ​യ​മി​റ​ക്കി. സിം​ഗ​പ്പൂ​രി​ൽ ഡോണൾഡ്​ ട്രം​പും കി​മ്മും ആ​ദ്യ​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ഴും നാ​ണ​യം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ച​ർ​ച്ച​ക്ക്​ മു​ന്നോ​ടി​യാ​യി വൈ​റ്റ്​​ഹൗ​സ്​ ഗി​ഫ്​​റ്റ്​ ഷോ​പ്പാ​ണ്​ നാ​ണ​യ​ത്തിൻെറ വി​ൽ​പ​ന ഏ​റ്റെ​ടു​ത്ത​ത്.

coins
കിം-പുടിൻ ഉച്ചകോടിക്ക്​ മുന്നോടിയായി പുറത്തിറക്കിയ നാണയം
 

ആ​ദ്യ​ദി​നം ത​ന്നെ ആ​യി​ര​ത്തി​ലേ​റെ ഓ​ർ​ഡ​റു​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്​​തു. ട്രം​പിൻെറ​യും കി​മ്മിൻെറ​യും ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ​താ​ക​യും ആ​ലേ​ഖ​നം ചെ​യ്​​ത സി​ൽ​വ​ർ നാ​ണ​യ​മാ​യി​രു​ന്നു അ​ന്ന​ത്തേ​ത്. പ​ര​മോ​ന്ന​ത നേ​താ​വെ​ന്നും​ നാ​ണ​യ​ത്തി​നു ചു​റ്റും രേ​ഖ​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, കി​മ്മി​നെ പ​ര​മോ​ന്ന​ത നേ​താ​വ്​ എ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. ഹാ​നോ​യി​ലെ ച​ർ​ച്ച പ​രാ​ജ​യ​മാ​യി​രു​ന്നെ​ങ്കി​ലും നാ​ണ​യം പു​റ​ത്തി​റ​ക്കി. 22 ഡോ​ള​ർ വി​ല​യു​ള്ള നാ​ണ​യം വാ​ങ്ങാ​ൻ ആ​ളു​ക​ൾ ഗി​ഫ്​​റ്റ്​ ഷോ​പ്പി​നു​മു​ന്നി​ൽ വ​രി​നി​ന്നെ​ങ്കി​ലും എ​ണ്ണം പ​രി​മി​ത​മാ​യി​രു​ന്നു. 
 

Loading...
COMMENTS