പ്രിയപ്പെട്ട കിമ്മിന്, ട്രംപ് എഴുതുന്നു...
text_fieldsസോൾ: ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപി െൻറ വിശിഷ്ട കത്ത്. ഉത്തരകൊറിയൻ വാർത്ത ഏജൻസിയാണ് വിവരം പുറത്തുവിട്ടത്. കത്തയച്ചതിനെ കുറിച്ച് പ്രതികരിക്കാൻ വൈറ്റ്ഹൗസ് തയാറായില്ല. കത്തിലെ വാചകങ്ങൾ മുഖവിലയ്ക്കെടുക്കുന്നതായി കിം പറഞ്ഞു.
വിയറ്റ്നാമിൽ വെച്ച് ഇരുനേതാക്കളും നടത്തിയ കൂടിക്കാഴ്ച പരാജയമായിരുന്നെങ്കിലും ഇനിയം ചർച്ചക്ക് സാധ്യത അവസാനിച്ചിട്ടില്ല എന്നാണ് ട്രംപിെൻറ കത്ത് നൽകുന്ന സൂചനയെന്ന് ഉത്തരകൊറിയൻ വൃത്തങ്ങൾ പ്രതികരിച്ചു. 2018 ജൂൺ 12നാണ് സിംഗപ്പൂരിൽ വെച്ച് ഇരുനേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. ഉച്ചകോടിക്ക് ഒരു വർഷം തികയുന്ന വേളയിൽ കിം ജന്മദിനാശംസയുമായി കത്തയച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു.
