Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിലോഗ്രാമിന്​ ഇനി...

കിലോഗ്രാമിന്​ ഇനി പുതിയ നിർവചനം

text_fields
bookmark_border
കിലോഗ്രാമിന്​ ഇനി പുതിയ നിർവചനം
cancel

ല​ണ്ട​ൻ: ലോ​ക​ത്താ​ക​മാ​നം അ​ള​വു​തൂ​ക്ക​ത്തി​​​െൻറ അ​ള​വു​കോ​ലാ​യ കി​ലോ​ഗ്രാ​മി​ന്​ പു​തി​യ ശാ​സ്​​ത്രീ​യ നി​ർ​വ​ച​നം. ഫ്രാ​ൻ​സി​ലെ അ​ള​വു​തൂ​ക്ക അ​ന്താ​രാ​ഷ്​​ട്ര ബ്യൂ​റോ​യി​ൽ സി​ലി​ണ്ട​ർ രൂ​പ​ത്തി​ലു​ള്ള പ്ലാ​റ്റി​നം ലോ​ഹ​ക്കൂ​ട്ടാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്രോ​േ​ട്ടാ​ടൈ​പ്​ ഒാ​ഫ്​ ദ ​കി​ലോ​ഗ്രാം (​െഎ.​പി.​കെ) ആ​ണ്​ 130 വ​ർ​ഷ​മാ​യി കി​ലോ​ഗ്രാ​മി​​​െൻറ അ​ടി​സ്​​ഥാ​ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

ഇ​തി​​നു​പ​ക​രം പ്ലാ​ങ്ക്​ സ്​​ഥി​രാ​ങ്കം ആ​യി​രി​ക്കും ഇ​നി കി​ലോ​ഗ്രാ​മി​ന്​ അ​ടി​സ്ഥാ​നം. ​ക്വാ​ണ്ടം ഫി​സി​ക്​​സി​​​െൻറ അ​ടി​സ്ഥാ​ന സ്​​ഥി​രാ​ങ്ക​മാ​ണി​ത്. ​െഎ.​പി.​കെ​യു​ടെ സ്ഥി​ര​ത സ​മാ​ന സാ​ധ​ന​ങ്ങ​ളു​മാ​യു​ള്ള താ​ര​ത​മ്യ​ത്തി​ലൂ​ടെ സ്​​ഥി​രീ​ക​രി​ക്കു​ന്ന​ത്​ സ​ങ്കീ​ർ​ണ​വും കൃ​ത്യ​ത​യി​ല്ലാ​തി​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തു​മാ​യ പ്ര​ക്രി​യ​യാ​യി​രു​ന്നെ​ങ്കി​ൽ പ്ലാ​ങ്ക്​ സ്​​ഥി​രാ​ങ്കം ഏ​തു​ സാ​ഹ​ച​ര്യ​ത്തി​ലും എ​വി​ടെ​യും കൃ​ത്യ​ത​യോ​ടെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ഫ്രാ​ൻ​സി​ലെ വാ​ഴ്​​സെ​യ്​​ൽ​സി​ൽ അ​ള​വു​തൂ​ക്ക അ​ന്താ​രാ​ഷ്​​ട്ര ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ള​വു​തൂ​ക്ക പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ഏ​ക​ക സം​വി​ധാ​ന​ത്തി​​​െൻറ ഏ​ഴ്​ അ​ടി​സ്ഥാ​ന ഏ​ക​ക​ങ്ങ​ളി​ൽ മ​റ്റു മൂ​ന്നെ​ണ്ണ​ത്തി​​​െൻറ നി​ർ​വ​ച​ന​ങ്ങ​ളി​ലും മാ​റ്റ​മു​ണ്ട്. ആം​പ​യ​ർ (വൈ​ദ്യു​തി​പ്ര​വാ​ഹം), കെ​ൽ​വി​ൻ (താ​പ​നി​ല), മോ​ൾ (രാ​സ​പ​ദാ​ർ​ഥം) എ​ന്നി​വ​യു​ടെ നി​ർ​വ​ച​ന​ങ്ങ​ളി​ലാ​ണ്​ കി​ലോ​ഗ്രാ​മി​നൊ​പ്പം മാ​റ്റം വ​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര അ​ള​വു​തൂ​ക്ക​ദി​ന​മാ​യ 2019 മേ​യ്​ 20നാ​ണ്​ പു​തി​യ നി​ർ​വ​ച​ന​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. മാറ്റം നിത്യോപയോഗത്തിൽ പ്രതിഫലിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceworld newskilo gram
News Summary - kilo gram-world news
Next Story