ദാവൂദിെൻറ കൂട്ടാളിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
text_fieldsലണ്ടൻ: ദാവൂദ് ഇബ്രാഹിമിെൻറ കൂട്ടാളി ജാബിർ മോത്തിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലാണ് ജാബിർ മോത്തിയെ ഹാജരാക്കുക.ലണ്ടനിലെ ഹിൽട്ടൺ ഹോട്ടലിൽ നിന്ന് വെള്ളിയാഴ്ചയാണ് മോത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജാബിറിന് ദാവൂദുമായും ഭാര്യയുമായും കറാച്ചിയിലെയും ദുബൈയിലെയും ബന്ധുക്കളുമായുമുള്ള പണമിടപാടുകളെ കുറിച്ച് ലണ്ടൻ പൊലീസ് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. പാകിസ്താൻ സ്വദേശിയായ ജാബിർ 10 വർഷത്തെ വിസയിലാണ് ലണ്ടനിൽ കഴിയുന്നത്. ദാവൂദിനെ കൂടാതെ, ഭാര്യ മഹാജബീൻ, മക്കളായ മൊയീൻ നവാസ്, മെഹ്റൂക്ക്, മെഹ്റീൻ, മരുമക്കളായ ജുനൈദ്, ഒൗഗസേബ് എന്നിവരുമായും ജാബിറിന് പണമിടപാടുണ്ട്.
പാകിസ്താൻ, പശ്ചിമേഷ്യ, യു.കെ, യൂേറാപ്പ്, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ദാവൂദിെൻറ ബിസിനസിൽ ജാബിറും നിക്ഷേപം നടത്തിയിട്ടുണ്ട്. ഇൗ ബിസിനസുകളിൽ നിന്നും മറ്റ് നിയമവിരുദ്ധ പ്രവർത്തികളിൽ നിന്നും ലഭിക്കുന്ന തുക ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നെതന്നും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
