Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകഠ്​വ, ഉന്നാവ്​...

കഠ്​വ, ഉന്നാവ്​ പീ​ഡ​നം: ല​ണ്ട​നി​ലും ന്യൂയോർക്കിലും മോ​ദി​ക്കെ​തി​രെ ജ​ന​രോ​ഷം

text_fields
bookmark_border
കഠ്​വ, ഉന്നാവ്​ പീ​ഡ​നം: ല​ണ്ട​നി​ലും ന്യൂയോർക്കിലും മോ​ദി​ക്കെ​തി​രെ ജ​ന​രോ​ഷം
cancel

ല​ണ്ട​ൻ: ക​ഠ്​​വ, ഉ​ന്നാ​വ്​ സം​ഭ​വ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യാ​തി​ർ​ത്തി ക​ട​ന്നും പ്ര​തി​ഷേ​ധം പു​ക​യു​ന്നു. ത​​​​െൻറ രാ​ജ്യ​ത്ത്​ ര​ണ്ട്​ നി​ഷ്​​ഠു​ര​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നി​ട്ടും നി​ശ്ശ​ബ്​​ദ​ത തു​ട​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ​യാ​ണ്​ ല​ണ്ട​നി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. ക​ഠ്​​വ പെൺകുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയ ഫ്‌ളക്‌സും മോദിയ്ക്ക് സ്വാഗതമില്ലെന്ന തലവാചകവുമായാണ് പ്രതിഷേധം നടന്നത്. ലണ്ടന്‍ നഗരത്തിലൂടെ ഒരു വാഹനം തന്നെ ഈ ഫ്‌ളക്‌സുമായി ഓടിയിരുന്നു. ന്യൂനപക്ഷങ്ങളും ദലിതരും ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
‘കൊലയാളി മോ​ദി തി​രി​ച്ചു​പോ​കൂ, ഞ​ങ്ങ​ൾ മോ​ദി​യു​ടെ വെ​റു​പ്പി​​​​െൻറ​യും വി​ദ്വേ​ഷ​ത്തി​​​​െൻറ​യും രാ​ഷ്​​ട്രീ​യ​ത്തി​ന്​ എ​തി​രാ​ണ്​’ എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി​യാ​ണ്​ ഡൗ​ണി​ങ്​ സ്​​ട്രീ​റ്റി​നും ബ്രി​ട്ടീ​ഷ്​ പാ​ർ​ല​മ​​​െൻറി​നും പു​റ​ത്ത്​ ജ​നം മോ​ദി​ക്കെ​തി​രെ അ​ണി​നി​ര​ന്ന​ത്. 

വ​ർ​ധി​ച്ചു​വ​രു​ന്ന സ്​​ത്രീ​പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ നീ​തി അ​ന്യ​മാ​കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ്​ അ​ഭി​ഭാ​ഷ​ക​ൻ ന​വീ​ന്ദ്ര സി​ങ്​ ചൂ​ണ്ടി​ക്കാ​ട്ടി. നാ​ലു​വ​ർ​ഷ​മാ​യി മോ​ദി ഭ​രി​ക്കു​ന്നു. എ​ന്നാ​ൽ, സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രാ​യ പീ​ഡ​ന​ക്കേ​സു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​​​​െൻറ ന​യം മാ​റി​യി​ട്ടി​ല്ലെ​ന്നും സി​ങ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശേ​ഷം മോ​ദി ര​ണ്ടാം​ത​വ​ണ​യാ​ണ്​ ബ്രി​ട്ട​നി​ലെ​ത്തു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രെ പീ​ഡ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​ത്​ ഇ​ന്ത്യ​യെ ഭി​ന്നി​പ്പി​ക്കു​മെ​ന്ന്​ ഭ​യ​ക്കു​ന്ന​താ​യി പ്ര​തി​ഷേ​ധ​ക​ർ വി​ല​യി​രു​ത്തി. 

യു.കെയിലെ ഇന്ത്യന്‍ സമൂഹത്തെക്കൂടാതെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സ്ത്രീകള്‍ക്കും, ദലിത്, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങളില്‍ മോദി നേരിട്ട് മറുപടി പറയണമെന്നാണ് ഇവരുടെ ആവശ്യം.ബ്രിട്ടീഷ് വിമന്‍ ഓര്‍ഗനൈസേഷന്‍, കാസ്റ്റ് വാച്ച് യു.കെ, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധ രംഗത്തുള്ളത്. ‘ബലാത്സംഗ സംസ്‌കാരം’, ‘ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള സംരക്ഷണം’ എന്നിവയെ എതിര്‍ത്തുകൊണ്ട് മോദിക്ക് കത്തുനല്‍കാനും 50 വനിതാ ആക്ടിവിസ്റ്റുകളും വിദ്യാഭ്യാസ രംഗത്തുള്ളവരും പദ്ധതിയിട്ടിട്ടുണ്ട്.  

ന്യൂയോർക്കിലും പ്രതിഷേധം
ന്യൂ​യോ​ർ​ക്​​: പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക്​ നീതിതേടി ന്യൂയോർക്കിൽ വൻ പ്രതിഷേധപ്രകടനം നടന്നു. പുരോഗമന ഹിന്ദുവിഭാഗം, 20ലേറെ അഭിഭാഷക^പൗരാവകാശ സംഘങ്ങൾ, വിവിധ വനിത, പൗര സംഘടനകൾ എന്നിവരുൾപ്പെട്ട സാധന എന്ന കൂട്ടായ്​മയാണ്​ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്​. നഗരത്തിലെ പ്രശസ്​തമായ യൂനിയൻ സ്​ക്വയർ പാർക്കി​െല ഗാന്ധി പ്രതിമക്കു സമീപത്ത്​ തിങ്കളാഴ്​ചയാണ്​​ പ്രതിഷേധം നടന്നത്​. കഠ്​വ പെൺകുട്ടിയുടെ ചിത്രവുമേന്തിയായിരുന്നു റാലി. റാലിയിൽ പ​െങ്കടുത്തു സംസാരിച്ചവർ പീഡനത്തിനിരയായ പെൺകുട്ടികൾക്ക്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ചു. 

പീഡനത്തിനിരയായ പെൺകുട്ടികളുടെ കുടുംബത്തിന്​ എത്രയുംപെ​െട്ടന്ന്​ നീതി ലഭിക്കണമെന്ന്​ അവർ ആവശ്യപ്പെട്ടു. റാലി ഒരു തുടക്കം മാത്രമാണെന്നും റാലിയിൽ പ​െങ്കടുത്ത സംഘടനകളിലൂടെ 10,000 ഡോളർ സ്വരൂപിക്കാൻ സാധിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും ഇൗ തുക കഠ്​വ, ഉന്നാവ്​, സൂറത്ത്​ എന്നിവിടങ്ങളിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ കുടുംബത്തിനു നൽകുമെന്നും ‘സാധന’​യുടെ ബോർഡ്​ അംഗവ​ും റാലിയുടെ സംഘാടകയുമായ സുനിത വിശ്വനാഥ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiworld newsmalayalam newsKathuaUnnao Rape CaseKathua rape murderLondon visit
News Summary - Kathua and Unnao rape case: Protesters Against Narendra Modi in London and New York -World Nes
Next Story