കശ്മീർ: അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണം –മലാല
text_fieldsലണ്ടൻ: കശ്മീരിലെ ജനത എന്നും സംഘര്‍ഷാവസ്ഥയിലാണ് ജീവിച്ചതെന്നും അവിടെ ദുരിതമനുഭ വിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്കായി അന്താരാഷ്ട്ര സമൂഹം മുന്നോട് ടുവരണമെന്നും ആവശ്യപ്പെട്ട് മലാല യൂസുഫ് സായ്. ട്വിറ്ററിലൂടെയാണ് കശ്മീര്‍ വിഷയത്ത ില് തെൻറ ആശങ്ക മലാല പങ്കുവെച്ചത്. ‘‘സമാധാന പരമായി ജീവിക്കാനാണ് നാം ആഗ്രഹിക്കുന ്നത്.
കശ്മീരിലെ ജനത എന്നും സംഘര്‍ഷാവസ്ഥയിലാണ് ജീവിച്ചത്. ഞാന്‍ കുട്ടിയായിരുന്നപ്പോഴും അങ്ങനെ തന്നെ, എെൻറ പിതാവും മാതാവും മുത്തശ്ശൻമാരും കുട്ടിയായിരുന്നപ്പോഴും അതങ്ങനെതന്നെയായിരുന്നു’’ എന്നാണ് മലാലയുടെ ട്വീറ്റ്. കശ്മീർ വിഭജനത്തെ തുടർന്നും പ്രത്യേക പദവി എടുത്തുമാറ്റിയതിനെത്തുടർന്നും ജമ്മു-കശ്മീരിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് മലാലയുടെ ട്വീറ്റ്. കലാപങ്ങളിലും സംഘർഷങ്ങളിലും ഇരയാക്കപ്പെടുന്നത് എല്ലായ്പ്പോഴും സ്ത്രീകളും കുട്ടികളുമാണ്. അതിനാൽതന്നെ, അവരുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നതായിരുന്നു മലാലയുടെ ട്വീറ്റ്.
സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവരും അക്രമങ്ങള്‍ ഏറ്റവും അധികം ബാധിക്കാന്‍ ഇടയുള്ളവരും സ്ത്രീകളും കുട്ടികളുമാണ്. അതിനാല്‍ എല്ലാവരും അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് അവരുടെ സുരക്ഷക്ക് നിലകൊള്ളണമെന്നും മലാല ആവശ്യപ്പെട്ടു. ‘‘ഏഴു പതിറ്റാണ്ടായി കശ്മീരിലെ കുട്ടികള്‍ വളരുന്നത് സംഘര്‍ഷാവസ്ഥക്കു നടുവിലാണ്. ഇത്തരത്തില്‍ ദുരിതാവസ്ഥ സഹിച്ചു മുന്നേറുന്നതിെൻറയും പരസ്പരം മുറിവേല്പിക്കുന്നതിെൻറയും ഒരു ആവശ്യവുമില്ല.
കശ്മീരി കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയില്‍ ആശങ്കാകുലയാണ് ഇന്ന് ഞാൻ. സംഘര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നവരും അക്രമങ്ങള്‍ ഏറ്റവും അധികം ബാധിക്കാനിടയുള്ളതും അവരെയാണ്. എല്ലാ ദക്ഷിണേഷ്യക്കാരും അന്താരാഷ്ട്ര സമൂഹവും മറ്റ് അധികാരികളും അവരുടെ ക്ലേശങ്ങളോട് പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. എന്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നമ്മള് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളണം. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് പ്രാധാന്യം നല്‍കണം. എന്നിട്ട് ഏഴു പതിറ്റാണ്ട് നീണ്ട പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണം’’- മലാല കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
