ന്യൂഡൽഹി: ബ്രിട്ടീഷ് പാലർമെന്‍റിലെ ആദ്യ ഇന്ത്യൻ വംശജയായ മുസ്ലിം വനിതാ മന്ത്രിയായ ചരിത്ര നേട്ടവുമായി നുസ് ഗാനി. പാക് അധീന കശ്മീരിൽ നിന്ന് ബ്രിട്ടനിലെ ബ്രമിങ്ഹാമിലേക്ക് കുടിയേറിയതാണ് നസ് ഗാനിയുടെ കുടുംബം. ഗതാഗത വകുപ്പ് സഹമന്ത്രി ചുമതലയാണ് അവർ വഹിക്കുന്നത്.
തന്‍റെ പശ്ചാത്തലത്തലമോ പാരമ്പര്യമോ ഒരിക്കലും യുവാക്കളെ അവരുടെ ലക്ഷ്യത്തിലെത്തിക്കുന്നതിന് തടസമല്ല. ഗതാഗത വകുപ്പിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗാനി മാധ്യമങ്ങളോട് പറഞ്ഞു.
പുതുവത്സരത്തിനോടനുബന്ധിച്ച് മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോഴാണ് തെരേസ മെയുടെ മന്ത്രിസഭയിൽ ഗാനി ഇടം പിടിച്ചത്.