ന്യൂസ് റൂമിലെത്തിയ പാമ്പിനെ കൈകാര്യം ചെയ്ത് ചാനൽ ജീവനക്കാരി
text_fieldsസിഡ്നി: ന്യൂസ് റൂമിൽ വാർത്ത വായിക്കുന്നതിനിടെ മുന്നിലേക്ക് ഒരു പാമ്പിഴഞ്ഞു വന്നാൽ എന്തുചെയ്യും? ആർത്തുവിളിച്ച് കരയുമെന്നാവും ഭൂരിഭാഗം പേരുടെയും മറുപടി. എന്നാൽ, ആസ്ട്രേലിയയിലെ ന്യൂസ് 9 ചാനലിലെ ജീവനക്കാരി അതല്ല ചെയ്തത്. വാർത്ത പ്രക്ഷേപണത്തിനു മുമ്പ് ന്യൂസ്റൂമിൽ എത്തിയ പാമ്പിനെ കൈയോടെ പിടികൂടി കവറിലാക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കയാണ്.
എഡിറ്റിങ് സ്യൂട്ടിലെ കമ്പ്യൂട്ടർ വയറുകൾക്കിടയിൽ ചുരുണ്ടുകിടന്ന പാമ്പിനെ കാമറാമാനാണ് ആദ്യം കണ്ടത്. സമയം പാഴാക്കാതെ രണ്ടു മീറ്ററോളം നീളമുള്ള പാമ്പിനെ കമ്പിയുപയോഗിച്ച് ജീവനക്കാരി കവറിലെടുത്തിടുകയായിരുന്നു. വിഡിയോ കണ്ടവർ യുവതിയുടെ ധൈര്യം സമ്മതിച്ചിരിക്കയാണ്.
