ജൂലിയൻ അസാൻജിന് 50 ആഴ്ച തടവ്
text_fieldsലണ്ടൻ: വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് 50 ആഴ്ച തടവ് ശിക്ഷ. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിനാണ് ശിക്ഷ. സൗത്വർക് ക്രൗൺ കോടതിയാണ് അസാൻജിനെ ശിക്ഷിച്ചത്.
ജയിലിലേക്ക് കൊണ്ടുപോകുേമ്പാൾ തെന്ന പിന്തുണക്കാനായി പിറകിലെ ഗാലറിയിൽ ഇരുന്നവർക്ക് നേരെ അസാൻജ് മുഷ്ടി ഉയർത്തിക്കാട്ടി. അവരും ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുഷ്ടി ഉയർത്തി. തുടർന്ന് കോടതിക്ക് നേരെ തിരിഞ്ഞ് അപമാനം തോന്നുന്നുവെന്ന് വിളിച്ചു പറയുകയും ചെയ്തു.
എക്വഡോർ എംബസിയിൽ കയറി ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ഏപ്രിലിലാണ് ജാമ്യ ഉപാധികൾ ലംഘിച്ച കേസിൽ ജൂലിയൻ അസാൻജ് കുറ്റക്കാരനാണെന്ന് വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയത്. സ്വീഡനിലായിരിക്കുേമ്പാൾ അസാൻജ് പീഡിപ്പിച്ചുെവന്ന് ആരോപിച്ച് രണ്ടു യുവതികൾ നൽകിയ കേസിലാണ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയത്.
2010ൽ സ്വീഡനിലായിരിക്കുേമ്പാഴാണ് അസാൻജിനെതിരെ പീഡന പരാതി ഉയർന്നത്. 2010 ഡിസംബറിൽ ബ്രിട്ടിഷ് പൊലീസിൽ കീഴിടങ്ങിയ അസാൻജിനെ സ്വീഡനിലേക്ക് നാടുകടത്താനാണ് ജഡ്ജി ഉത്തരവിട്ടത്. ഡിസംബർ 16ന് ഉപാധികളോടെ ഹൈകോടതി ജാമ്യം നൽകി. 2012ലാണ് ലണ്ടനിലെ എക്വഡോർ എംബസിയിൽ അഭയംതേടിയത്.
അന്നുതൊട്ട് ഇക്വഡോർ എബംസിയിലെ ചെറിയ ഫ്ലാറ്റിലാണ് അസാൻജ് കഴിഞ്ഞത്. ബലാത്സംഗക്കേസിൽ തടവു ശിക്ഷക്കു വിധിക്കപ്പെട്ട അസാൻജ് 2012ൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് എക്വഡോർ എംബസിയിൽ അഭയം തേടിയ കുറ്റത്തിലാണ് ശിക്ഷ. ബലാത്സംഗക്കേസ് നേരത്തെ തള്ളി പോയിരുന്നു. എന്നാൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ശിക്ഷ ലഭിക്കുകയായിരുന്നു.