17 വർഷത്തെ തിരച്ചിലിനു ശേഷം ബാസ്ഖ് വിമത നേതാവ് ഫ്രാൻസിൽ അറസ്റ്റിൽ
text_fieldsപാരിസ്: ബാസ്ഖ് വിമതരുടെ രാഷ്ട്രീയ നേതാവായിരുന്ന ജോസു ടെർനേറയെ ഫ്രഞ്ച് ആൽപ് സ് പർവതനിരകളിൽനിന്ന് അറസ്റ്റ് ചെയ്തു. 17 വർഷത്തെ തിരച്ചിലിനു ശേഷമാണ് അറസ ്റ്റ്. ഫ്രഞ്ച്-സ്പാനിഷ് പൊലീസിെൻറ സംയുക്ത ഓപറേഷനിലാണ് ജോസുവിെന പിടികൂടിയത്.
ഇദ്ദേഹത്തെ ഫ്രഞ്ച് ജയിലിലടക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, സറാഗോസയിൽ 1987ൽ നടന്ന കാർബോംബ് ആക്രമണത്തിൽ കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ജോസുവിനെ വിട്ടുകിട്ടാൻ സ്പെയിൻ ആവശ്യപ്പെട്ടേക്കും.
വടക്കൻ സ്പെയിനിലെയും തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെയും ചില മേഖലകളിൽ സ്വയംഭരണം ആവശ്യപ്പെട്ടാണ് ബാസ്ഖുകൾ പ്രക്ഷോഭം നടത്തിയത്. 1968 മുതൽ 2010വരെ നീണ്ട സായുധകലാപത്തിൽ 829 പേർ െകാല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സിവിലിയന്മാരാണ്. 1973ൽ സംഘം സ്പാനിഷ് സൈന്യത്തെ ആക്രമിക്കുകയും പ്രധാനമന്ത്രി ലൂയിസ് കരേറോ ബ്ലാൻകോയെ ബോംബ് സ്ഫോടനത്തിലൂടെ വധിക്കുകയും ചെയ്തിരുന്നു.