ജൂതന്മാർ ഇസ്രായേലിലേക്ക് രക്ഷപ്പെടണമെന്ന് ബാഴ്സലോണ പുരോഹിതൻ
text_fieldsമഡ്രിഡ്: തീവ്രവാദികൾ യൂേറാപ്പ് കീഴടക്കിയെന്നും ജീവൻ വേണമെങ്കിൽ ഇസ്രായേലിലേക്ക് രക്ഷപ്പെടണമെന്നും ജൂതന്മാർക്ക് ബാഴ്സലോണ ജൂതപുരോഹിതൻ മീർ ബാർ ഹെനിെൻറ ആഹ്വാനം. 13 പേരുടെ ജീവൻ നഷ്ടപ്പെട്ട ബാഴ്സലോണ ഭീകരാക്രമണത്തിനുശേഷമാണ് പുരോഹിതെൻറ ആഹ്വാനം. ജൂതന്മാർക്ക് സ്പെയിനിൽ സ്ഥിരതയില്ല. ഇവിടെ നല്ലതാണെന്നുകരുതി സ്ഥിരതാമസമാക്കേണ്ട. ഇൗ സ്ഥലം നഷ്ടപ്പെട്ടിരിക്കുന്നു.
അൾജീരിയയിലെയും വെനിസ്വേലയിലെയും ജൂതന്മാരെപോലെ വീണ്ടുവിചാരമില്ലാതെ പെരുമാറാതെ ഏറ്റവും വേഗം രക്ഷപ്പെട്ടുെകാള്ളുക. എന്നായിരുന്നു ഒരു ജൂത വാർത്തഏജൻസിക്കുനൽകിയ അഭിമുഖത്തിൽ മീർ ബാർ ഹെനിെൻറ പ്രഖ്യാപനം. രാജ്യത്തെ സുരക്ഷസന്നാഹത്തിൽ പൂർണ വിശ്വാസമുണ്ടെന്ന് സ്പെയിനിലെ ജൂതസമൂഹം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിെൻറ പ്രസ്താവന.
ഭീകരാക്രമണത്തിെൻറ സൂത്രധാരനായ മൊറോകോ സ്വദേശിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ 130പേർക്ക് പരിക്കേറ്റിരുന്നു. രാജ്യം തകർക്കാനുള്ള ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
