9 സെ.മീ നീളം കൂടിയെന്ന ട്വീറ്റ്: ക്ഷമചോദിച്ച് ജപ്പാനീസ് ബഹിരാകാശ യാത്രികൻ
text_fieldsടോേക്യാ: ബഹിരാകാശ യാത്രികനായ ജപ്പാൻകാരൻ നോറിഷിഗെ കനായിയുടെ തിങ്കളാഴ്ചത്തെ ട്വിറ്റർ പോസ്റ്റ് വായിച്ച് ശാസ്ത്രലോകം മൂക്കത്ത് വിരൽവെച്ചു. ആറു മാസത്തെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം ബഹിരാകാശത്തെത്തിയ കനായിയുടെ നീളം 9 സെ.മീറ്റർ കൂടിയെന്നായിരുന്നു ട്വീറ്റ്. ഇങ്ങനെ വളർന്നാൽ തിരിച്ച് നാട്ടിലേക്ക് വരാൻ കഴിയുമോ എന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം ഭൂലോകത്തെ അറിയിച്ചു.
സാധാരണ ബഹിരാകാശത്തെത്തിയാൽ ആളുകളുടെ നീളം ചെറിയ തോതിൽ വർധിക്കാറുണ്ട്. ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ ഞരമ്പുകൾ വലിഞ്ഞുമുറുകുന്നതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാൽ, മൂന്നാഴ്ചകൊണ്ട് 9 സെ.മീറ്റർ ഒരാൾ വളർന്നെന്ന് പറഞ്ഞത് അദ്ഭുതത്തോടെയാണ് ശാസ്ത്രലോകമടക്കം വീക്ഷിച്ചത്.
എന്നാൽ, ഒരു ദിവസത്തിനു ശേഷം 41കാരനായ കനായ് വീണ്ടും ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടു. നീളം അളന്നപ്പോൾ തെറ്റുപറ്റിയെന്നും വീണ്ടും പരിശോധിച്ചപ്പോൾ 2 സെ.മീറ്റർ മാത്രമാണ് വളർന്നതെന്നുമാണ് പുതിയ അറിയിപ്പ്. ആശങ്ക വിതച്ച ‘വ്യാജവാർത്ത’ പ്രചരിപ്പിച്ചതിൽ ക്ഷമചോദിച്ചിട്ടുമുണ്ട് പ്രശസ്തനായ ഇൗ ബഹിരാകാശ യാത്രികൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
