Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജെയിംസ്​ ബോണ്ടി​​​െൻറ...

ജെയിംസ്​ ബോണ്ടി​​​െൻറ നായികക്കും കോവിഡ്​

text_fields
bookmark_border
ജെയിംസ്​ ബോണ്ടി​​​െൻറ നായികക്കും കോവിഡ്​
cancel

​ജെയിംസ്​ ബോണ്ട്​ ചിത്രത്തിലെ നായികയും ഉക്രേനിയൻ നടിയും മോഡലുമായ ഒൽഗ കുറിലെ​ങ്കോക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. ​2008ൽ പുറത്തിറങ്ങിയ ജെയിംസ്​ ബോണ്ട്​ പരമ്പരയിലെ 22ാം ചലചിത്രമായ ക്വാണ്ടം ഓഫ്​ സൊളേസിലെ നായികയാണ്​ ഇവർ.

ഞായറാഴ്​ച ഇൻസ്​റ്റഗ്രാം പോസ്​റ്റ്​ വഴിയാണ്​ ഇവർ രോഗ വിവരം പങ്കുവെച്ചത്​. കോവിഡ്​ 19 സ്​ഥിരീകരിച്ചതിനെ തുടർന്ന്​ വീട്ടിൽ നിരീക്ഷണത്തിലാണ്​. രോഗം പിടിപെട്ടിട്ട്​ ​ഒരാഴ്​ചയായി. പനി, ക്ഷീണം തുടങ്ങിയ ലക്ഷണമെല്ലാമുണ്ട്​. എല്ലാവരോടും സുരക്ഷിതരായിരിക്കാനും കാര്യഗൗരവത്തോടെ ഇരിക്കണമെന്നും ഇവർ പറയുന്നു.

കഴിഞ്ഞ ആഴ്​ച ഹോളിവുഡ്​ സൂപ്പർതാരം ടോം ഹാങ്ക്​സിനും ഭാര്യ റിത വിൽസണും കോവിഡ്​ 19 സ്​ഥിരീകരിച്ചിരുന്നു.

Show Full Article
TAGS:Olga Kurylenko  covid 19 corona virus corona world news malayalam news 
News Summary - James Bond Actress Olga Kurylenko tests positive for coronavirus -India news
Next Story