Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2019 4:28 AM GMT Updated On
date_range 26 Dec 2019 6:37 PM GMTഇന്ത്യ നാടുകടത്തിയ ജർമൻ വിദ്യാർഥി നാട്ടിലെത്തി
text_fieldsബർലിൻ: പൗരത്വഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിെൻറ പേരിൽ തിരിച്ചയക്കപ്പെട്ട ചെന്നൈ ഐ.ഐ.ടിയിലെ ജർമൻ വിദ്യാർഥി ജേക്കബ് ലിൻഡൻതാൽ വീട്ടിലെത്തി. ഐ.ഐ.ടിയിലെ അവസാന സെമസ്റ്റർ ഫിസിക്സ് വിദ്യാർഥിയായ ലിൻഡൻതാൽ ബുധനാഴ്ച രാവിലെയാണ് കിഴക്കൻ ജർമനിയിലെ ഡ്രേസ്ഡൻ നഗരത്തിലെത്തിയത്.
ഇന്ത്യയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് ജർമൻ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. പുറത്താക്കപ്പെട്ട വിദ്യാർഥിയുടെ പഠനം തുടരാൻ സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടു.
Next Story