റോം: മധ്യഇറ്റലിയിലെ നിശാക്ലബിൽനിന്ന് അപകടഭീതിയാൽ ആളുകൾ കൂട്ടമായി ഒാടിയതി നെ തുടർന്ന് തിരക്കിൽപെട്ട് ആറുപേർ മരിക്കുകയും 47 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും മുതിർന്ന സ്ത്രീയുമാണ് മരിച്ചത്.
ഇറ്റാലിയൻ റാപ്പറുടെ പ്രകടനം നടക്കുന്നതിനിടെ കാണികളിൽ ആരോ കുരുമുളകു സ്പ്രേ പ്രയോഗിച്ചതാണ് ആളുകളെ ചകിതരാക്കിയത്. തുടർന്ന് ആളുകൾ കൂട്ടമായി പുറത്തേക്കോടി. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. 800 ഒാളം ആളുകൾ പരിപാടിക്കെത്തിയിരുന്നു.