ഇറ്റലിയിൽ മരണം 230 കടന്നു
text_fieldsറോം: 24 മണിക്കൂറിനിടെ 50ലേറെ പേർ മരണത്തിന് കീഴടങ്ങിയതോടെ കോവിഡ് ബാധിച്ച് ചൈനക് ക് പുറത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇറ്റലി മാറി. മരണം 233 ആ യ രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആറായിരത്തോളമാണ്. രണ്ടാഴ്ച കൊണ്ടാണ് ഇറ്റലിയിൽ സ്ഥിതി അതിഗുരുതരമായി മാറിയത്.
വയോധികരാണ് രോഗബാധയാൽ മരിക്കുന്നവരിൽ ബഹുഭൂരിപക്ഷവുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പുതുതായി വത്തിക്കാൻ സിറ്റി, സാൻ മാരിനോ എന്നിവിടങ്ങളിൽക്കൂടി കോവിഡ് കണ്ടെത്തിയത് രാജ്യത്തെ മുൾമുനയിലാക്കിയിട്ടുണ്ട്. മാർച്ച് 15 വരെ രാജ്യത്തെ എല്ലാ വിദ്യാലയങ്ങൾക്കും അവധി നൽകി. രോഗം നേരിടാൻ സർക്കാർ 850 കോടി ഡോളർ അനുവദിച്ചിട്ടുണ്ട്.
ഇറാനിൽ 21മരണം കൂടി
ശനിയാഴ്ച മാത്രം 21 മരണം റിപ്പോർട്ട് ചെയ്ത ഇറാനിൽ 1076 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതരുടെ എണ്ണം 5823 ആണ്- മരിച്ചത് 145 പേർ. 31 പ്രവിശ്യകളിലും രോഗം പടർന്നിട്ടുണ്ട്. സംശയാസ്പദമായി 16,000 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇറാനിലും വിദ്യാലയങ്ങൾക്ക് അവധി നൽകിയ സർക്കാർ എല്ലാ പൊതുപരിപാടിയും റദ്ദാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് ലണ്ടൻ
ഒാഫിസ് അടച്ചു
സിംഗപ്പൂരിൽ നിന്നെത്തിയ ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫേസ്ബുക്ക് ലണ്ടൻ ഓഫിസ് അടച്ചു. തിങ്കളാഴ്ച വരെ അടച്ചിട്ട് ശുചീകരണ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് ഫേസ്ബുക്ക് വാർത്തക്കുറിപ്പിൽ അറിയിച്ചു. സമൂഹമാധ്യമ ഭീമെൻറ സിംഗപ്പൂർ ഓഫിസും അടച്ചിട്ടുണ്ട്.
ആശുപത്രികളിൽ ഇടമില്ലാതെ ദക്ഷിണ കൊറിയ
രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന ദക്ഷിണ കൊറിയയിൽ രോഗികളെ പാർപ്പിക്കാൻ ആശുപത്രികളിൽ ഒഴിവില്ല. വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ദെയ്ഗുവിൽ 2,300 ഓളം പേരെ ആശുപത്രികളിൽ ഒഴിവില്ലാത്തതിനാൽ പ്രവേശിപ്പിക്കാനായിട്ടില്ല. അടിയന്തര സാഹചര്യം പരിഗണിച്ച് ആശുപത്രികളുടെ ശേഷി ഇരട്ടിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ദക്ഷിണ കൊറിയക്കെതിരെ 92 രാജ്യങ്ങൾ ഇതിനകം യാത്രവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് 448 പേരിൽ ഇന്നലെ വൈറസ് കണ്ടെത്തിയതോടെ കോവിഡ് ബാധിതരുടെ എണ്ണം 7,041 ആയി.
യു.എസ് തുറമുഖത്തെ
കപ്പലിൽ 3500 പേർ
യു.എസ് നഗരമായ കാലിഫോർണിയയുടെ തീരത്ത് നങ്കൂരമിട്ട ഗ്രാൻഡ് പ്രിൻസസ് ആഡംബര കപ്പലിലുള്ള 3500 പേരെയും യു.എസ് ആരോഗ്യവകുപ്പ് അധികൃതർ പരിശോധനക്ക് വിധേയമാക്കും. 21 പേരിൽ ഇതുവരെ രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
