ജറൂസലമിലേക്ക് എംബസി മാറ്റണമെന്ന് 10 രാജ്യങ്ങളോട് ഇസ്രായേൽ
text_fieldsവെസ്റ്റ് ബാങ്ക്: ജറൂസലമിലേക്ക് എംബസി മാറ്റുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ രാജ്യങ്ങളെ കൂടെക്കൂട്ടാനുള്ള നീക്കം ഇസ്രായേൽ സജീവമാക്കി.
ഇക്കാര്യത്തിനായി പത്തോളം രാജ്യങ്ങളുമായി ബന്ധപ്പെട്ടതായി ഇസ്രായേൽ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സിപി ഹേേട്ടാവെലിയാണ് വെളിപ്പെടുത്തിയത്. ഇസ്രായേൽ സ്റ്റേറ്റ് റേഡിയോവിൽ സംസാരിക്കവെയാണ് ഇവർ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം എംബസി ജറൂസലമിേലക്ക് മാറ്റുന്നത് ആലോചിക്കുന്നതായി ഗ്വാട്ടമാല വെളിപ്പെടുത്തിയിരുന്നു. ഇത് ഇസ്രായേലിെൻറ ശ്രമഫലമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വരുംദിവസങ്ങളിൽ യു.എസ് ആശ്രിതരും ഇസ്രായേൽ അനുകൂലികളുമായ ചില രാജ്യങ്ങൾ കൂടി എംബസി മാറ്റം പ്രഖ്യാപിക്കുമെന്നാണ് മന്ത്രിയുെട വെളിപ്പെടുത്തൽ നൽകുന്ന സൂചന. എന്നാൽ, തങ്ങൾ ബന്ധപ്പെട്ട രാജ്യങ്ങൾ ഏതാണെന്ന് മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ചില യൂറോപ്യൻ രാജ്യങ്ങൾ ഇക്കൂട്ടത്തിലുണ്ടെന്ന് അവർ പറഞ്ഞു. ശ്രമം തുടങ്ങിയിേട്ടയുള്ളൂവെന്നും ട്രംപിനെ പിന്തുടർന്ന് കൂടുതൽ രാജ്യങ്ങൾ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഫലസ്തീൻ പ്രശ്നത്തിലെ ഏറ്റവും പ്രധാന തർക്കവിഷയമായ ജറൂസലമിെൻറ ഉടമസ്ഥാവകാശം സംബന്ധിച്ച് ട്രംപ് നടത്തിയ പ്രഖ്യാപനം രൂക്ഷമായ പ്രതിഷേധത്തിനും യു.എന്നിൽ യു.എസിെൻറ ഒറ്റപ്പെടലിനും വഴിയൊരുക്കിയിരുന്നു.
എന്നാൽ, ലോകത്തിെൻറ പ്രതിഷേധവും എതിർപ്പും വകവെക്കാതെ സംഘർഷം രൂക്ഷമാക്കുന്ന നടപടികളാണ് ഇസ്രായേൽ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
നിലവിൽ ഒരു രാജ്യത്തിെൻറയും എംബസി ജറൂസലമിലില്ല. തെൽ അവീവിലുള്ള എംബസി മാറ്റുന്നത് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കലാവും. ഫലസ്തീനികൾ അവരുടെ ഭാവി തലസ്ഥാനമായി കാണുന്ന നഗരമാണ് ജറൂസലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
