Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​യ​ർ​ല​ൻ​ഡിൽ...

അ​യ​ർ​ല​ൻ​ഡിൽ ഗർഭച്ഛിദ്രം​ നിയമവിധേയം  

text_fields
bookmark_border
അ​യ​ർ​ല​ൻ​ഡിൽ ഗർഭച്ഛിദ്രം​ നിയമവിധേയം  
cancel

ഡ​ബ്ലി​ൻ: അയർലൻഡിൽ ചരിത്രം കുറിച്ച്​ ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നതിന്​ അനുകൂലമായി ജനം വിധിയെഴുതി. ഹിതപരിശോധനയുടെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോൾ 66ശതമാനം ആളുകൾ ഗർഭച്ഛിദ്രത്തിന്​ അനുകൂലമായും 33.64 ശതമാനം എതിരായും വോട്ട്​ രേഖപ്പെടുത്തി. 

രാ​ജ്യം ച​രി​ത്രം കു​റി​ച്ചുവെന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​നും ഡോ​ക്ട​റു​മാ​യ അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ലി​യോ വ​ര​ദ്​​ക​ർ പ്ര​തി​ക​രി​ച്ചു.  ഗ​ർ​ഭ​ച്ഛി​ദ്ര​ത്തെ  അ​നു​കൂ​ലി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ്​ അ​ദ്ദേ​ഹം. ഗ​ർ​ഭ​ച്ഛി​ദ്രം നി​യ​മ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​യ​ർ​ല​ൻ​ഡി​ൽ വ്യാ​ഴാ​ഴ്​​ച ന​ട​ന്ന ഹി​ത​പ​രി​ശോ​ധ​ന​യി​ൽ അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ന്​ വ​ൻ വി​ജ​യ​മെ​ന്ന്​ എ​ക്​​സി​റ്റ്​  പോ​ൾ ഫ​ല​ങ്ങ​ൾ പുറത്തുവന്നിരുന്നു. ഹി​ത​പ​രി​ശോ​ധ​ന​യി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളാ​യ ഫി​ൻ ഗാ​യെ​ലും ഫി​യ​ന്ന ഫി​ലും നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഹി​ത​പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്​​തി​പ​ര​മാ​യി കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​തി​ന്​ രാ​ഷ്​​ട്രീ​യ​ക്കാ​ർ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 

വോ​ട്ടെ​ണ്ണ​ൽ  പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽ എന്ത്​ ഭേ​ദ​ഗ​തി​യാ​യി​രി​ക്കും വ​രിക​യെ​ന്ന ച​ർ​ച്ച​യും തുടങ്ങിയിരുന്നു. അ​തി​നി​ടെ,  ഗ​ർ​ഭ​ച്ഛി​ദ്ര​ത്തെ എ​തി​ർ​ക്കു​ന്ന  ‘സേ​വ്​ ദ ​എ​യ്​​റ്റ്​ത്ത്​​’ (Save the 8th) വി​ഭാ​ഗം തോ​ൽ​വി സ​മ്മ​തി​ച്ചു വാ​ർ​ത്ത​ക്കു​റി​പ്പ് ഇറ​ക്കി. ഭ​ര​ണ​ഘ​ട​ന മാ​റി​യാ​ലും ഗ​ർ​ഭ​ച്ഛി​ദ്ര ഭീ​ക​ര​ത എ​ന്ന യാ​ഥാ​ർ​ഥ്യം  അ​ങ്ങ​നെ​ത്ത​ന്നെ നി​ൽ​ക്കു​മെ​ന്ന്​ അ​വ​ർ പ്ര​തി​ക​രി​ച്ചു. അ​മ്മ​യു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നാ​യി വ​ലി​യൊ​രു വി​ഭാ​ഗം രം​ഗ​ത്തു​ള്ള​പ്പോ​ൾ​ത​ന്നെ ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നും  ഇ​തേ അ​വ​കാ​ശ​മു​ണ്ടെ​ന്ന വാ​ദ​വു​മാ​യാ​ണ്​  ‘സേ​വ്​ ദ ​എ​യ്​​റ്റ്​ത്ത്​​’ രം​ഗ​ത്തി​റ​ങ്ങി​യ​ത്. അ​യ​ർ​ല​ൻ​ഡി​ൽ അ​മ്മ​ക്കും ഗ​ർ​ഭ​സ്ഥ ശി​ശു​വി​നും ജീ​വി​ക്കാ​നു​ള്ള തു​ല്യ അ​വ​കാ​ശം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​ഭേ​ദ​ഗ​തി 1983ലാ​ണ് കൊ​ണ്ടു​വ​ന്ന​ത്. 
ഗ​ർ​ഭ​ച്ഛി​ദ്രം ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യി നി​രോ​ധി​ച്ച അ​യ​ർ​ല​ൻ​ഡി​ൽ 2013ൽ ​മാ​ത്ര​മാ​ണ് അ​മ്മ​യു​ടെ  ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ണെ​ങ്കി​ൽ മാ​ത്രം ഗ​ർ​ഭ​ച്ഛി​ദ്ര​മാ​കാം എ​ന്ന ഭേ​ദ​ഗ​തി വ​ന്ന​ത്. എ​ക്സി​റ്റ് പോ​ളു​ക​ളി​ലെ ഫ​ല​വു​മാ​യി ‘ഇ​റ്റ്സ് എ  ​യെ​സ്’ എ​ന്ന വ​മ്പ​ൻ ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ‘ഐ​റി​ഷ് ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​റ്​’ ശ​നി​യാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ​ത്. 

32 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ്​ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ വി​ധി​യെ​ഴു​തി​യ​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രും വോ​െ​ട്ട​ടു​പ്പി​ൽ പ​ങ്കാ​ളി​ക​ളാ​യി. കാത്തലിക്​ ചർച്ച്​ ഹിതപരിശോധനക്ക്​ എതിരാണ്​. 

സ​ന്തോ​ഷം -സ​വി​ത​യു​ടെ മാ​താ​പി​താ​ക്ക​ൾ 

ഡ​ബ്ലി​ൻ:  അ​യ​ർ​ല​ൻ​ഡി​ലെ വോ​ട്ടെ​ടു​പ്പ് ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് അ​നു​കൂ​ല​മാ​കു​ന്ന​തി​ൽ സ​വി​ത​യു​ടെ മാ​താ​പി​താ​ക്ക​ളും സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ‘‘സ​വി​ത​ക്കു നീ​തി ല​ഭി​ച്ചു. എ​​​െൻറ  മ​ക​ൾ​ക്കു സം​ഭ​വി​ച്ച​ത് മ​റ്റാ​ർ​ക്കും ഇ​നി സം​ഭ​വി​ക്ക​രു​ത്. ഈ ​ച​രി​ത്ര നി​മി​ഷ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ലെ ജ​ന​ങ്ങ​ളോ​ട് എ​ത്ര ന​ന്ദി പ​റ​ഞ്ഞാ​ലും തീ​രി​ല്ല’’ -സ​വി​ത​യു​ടെ പി​താ​വ്  അ​ന്ദ​ന​പ്പ യാ​ല​ഗി പ​റ​ഞ്ഞു.

ആ​​​ന്ധ്ര​ക്കാ​രി​യാ​യ ഡോ. ​സ​വി​ത ഹാ​ല​പ്പ​നാ​വ​റി​​​െൻറ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ്​ രാ​ജ്യ​ത്ത്​ ഗ​ർ​ഭ​ച്ഛി​ദ്ര​മാ​കാം എ​ന്ന ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​യ​ത്. ര​ക്​​ത​ത്തി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ അ​പ​ക​ടാ​വ​സ്​​ഥ​യി​ലാ​യ സ​വി​ത​ക്ക്​ നി​യ​മം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​രു​ക​യാ​യി​രു​ന്നു.
 

Show Full Article
TAGS:abortion referendum ireland world news malayalam news 
News Summary - Ireland Ends Abortion Ban as 'Quiet Revolution' Sweeps Country After Death of Indian Woman in 2012
Next Story