കപ്പൽ പിടിച്ചെടുക്കാൻ ശ്രമിക്കരുതെന്ന് അമേരിക്കക്ക് ഇറാെൻറ മുന്നറിയിപ്പ്
text_fieldsതെഹ്റാൻ: ജിബ്രാൾട്ടർ തീരം വിട്ട ഇറാൻ കപ്പൽ ഗ്രേസ്-1 പിടിച്ചെടുക്കാൻ വീണ്ടും ശ്രമിക് കരുതെന്ന് അമേരിക്കക്ക് ഇറാെൻറ മുന്നറിയിപ്പ്. ഔദ്യോഗിക സംവിധാനങ്ങൾ വഴി അമേരിക ്കൻ അധികൃതർക്ക് ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ വക ്താവ് അബ്ബാസ് മൂസവി പറഞ്ഞു. കപ്പൽ പിടിെച്ചടുക്കുന്നതുപോലുള്ള അബദ്ധം ചെയ്താൽ ഗുരുതര പ്രത്യാഘാതമുണ്ടാകും -മൂസവി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഇറാൻ പിടികൂടിയ ബ്രിട്ടെൻറ സ്റ്റെന ഇംപേറോ കപ്പൽ വിട്ടയക്കുന്നതും ഗ്രേസ്-1െൻറ മോചനവും തമ്മിൽ ബന്ധമുണ്ടെന്ന ഊഹങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. പിടികൂടിയ രണ്ട് കപ്പലുകളും തമ്മിൽ ഒരു ബന്ധവുമില്ല.
കടൽയാത്ര നിയമലംഘനങ്ങളുമായി ബന്ധപ്പെട്ടാണ് കപ്പൽ പിടികൂടിയത്. ഇതുസംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം പൂർത്തിയാകുന്നമുറക്ക് കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൂസവി പറഞ്ഞു.