ഇറാനിൽ ഇരട്ട ഭീകരാക്രമണം; 12 മരണം
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയെ ഞെട്ടിച്ച് ഇറാനിൽ ഇരട്ട ഭീകരാക്രമണം. പാർലമെൻറിലും (മജ്ലിസ്) ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനിയുടെ സ്മൃതികുടീരത്തിലുമുണ്ടായ ആക്രമണങ്ങളിൽ 12 പേർ മരിക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൂന്നാമത്തെ ആക്രമണശ്രമം പരാജയപ്പെടുത്തിയതായി സുരക്ഷാവിഭാഗം അറിയിച്ചു.
പാർലമെൻറ് മന്ദിരത്തിൽ ആക്രമണം നടത്തിയ സംഘത്തിലെ മൂന്നുപേരെ സുരക്ഷാവിഭാഗം മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ വധിച്ചപ്പോൾ, നാലാമത്തെയാൾ സ്വയം പൊട്ടിത്തെറിച്ചു. ഖുമൈനി സ്മൃതികുടീരത്തിൽ ഒരു ആക്രമിയെ പൊലീസ് വെടിവെച്ചുകൊന്നപ്പോൾ, സംഘത്തിലെ വനിതാ ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു.
ബുധനാഴ്ച രാവിലെ നാല് തോക്കുധാരികൾ പാർലമെൻറ് വളപ്പിൽ പ്രവേശിക്കുകയും സുരക്ഷാഭടനെയും മറ്റൊരാളെയും വെടിവെച്ചുകൊല്ലുകയുമായിരുന്നു. സ്ത്രീവേഷം ധരിച്ച ഇവർ സന്ദർശകർക്കുള്ള കവാടത്തിലൂടെയാണ് കടന്നതെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു. പാർലമെൻറിനകത്ത് കനത്ത വെടിവെപ്പും ഏറ്റുമുട്ടലുമുണ്ടായി. അകത്തുണ്ടായിരുന്നവരെ സംഘം മണിക്കൂറുകളോളം ബന്ദികളാക്കി. എന്നാൽ, ഇറാൻ ഇത് നിഷേധിച്ചു.
പാർലമെൻറ് സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. കുട്ടി ഉൾപ്പെടെ നിരവധി പേരെ കെട്ടിടത്തിെൻറ ജനലുകളിലൂടെയും മറ്റും പൊലീസ് രക്ഷപ്പെടുത്തി. അതിനിടെ, പാർലമെൻറിെൻറ നാലാം നിലയിൽനിന്ന് ആക്രമിസംഘം സമീപത്തെ തെരുവിലേക്കും വെടിവെപ്പ് നടത്തി. പുറത്തുവന്ന ഒരു ആക്രമി തെരുവിൽ പരക്കെ വെടിവെപ്പ് നടത്തിയെന്നും ഉടൻ പൊലീസ് എത്തി തിരിച്ചു വെടിവെച്ചതോടെ ഇയാൾ പാർലമെൻറിനകത്തേക്ക് പിൻവാങ്ങിയെന്നും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 10.15ന് ആരംഭിച്ച സുരക്ഷാനടപടി മണിക്കൂറുകൾ നീണ്ടു. വൈകീട്ട് മൂന്നുമണിയോടെയാണ് ആക്രമികളിൽ മൂന്നുപേരെ കൊലപ്പെടുത്തിയത്. അതേസമയം, മന്ദിരത്തിെൻറ നാലാമത്തെ നിലയിൽ ആക്രമികളിൽ ഒരാൾ സ്വയം പൊട്ടിത്തെറിച്ചു.
പാർലമെൻറ് ആക്രമണം നടന്ന അതേസമയത്ത് ഒരു വനിത ഉൾപ്പെടെ രണ്ടുപേരടങ്ങുന്ന സംഘം തെഹ്റാൻ നഗരത്തിൽനിന്ന് 20 കിലോമീറ്റർ തെക്ക് സ്ഥിതിചെയ്യുന്ന ഖുമൈനി സ്മൃതികുടീരത്തിലെത്തുകയും സുരക്ഷാഭടനെ വെടിവെച്ചുകൊല്ലുകയും ചെയ്തു. പടിഞ്ഞാറെ ഗേറ്റിലൂടെ എത്തിയ ഇവരുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അധികം വൈകാതെ ആക്രമിസംഘത്തിലെ ഒരാളെ സുരക്ഷാവിഭാഗം വെടിവെച്ചുകൊന്നു. അതിനിടെ വനിതാ ചാവേർ സ്വയം പൊട്ടിത്തെറിച്ചു.
ഖുമൈനി സ്മൃതികുടീരത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ആംബുലൻസിനുനേരെ 16 തവണ വെടിവെപ്പുണ്ടായെന്ന് വെൽഫെയർ ഒാർഗനൈസേഷൻ ഒാഫ് ഇറാൻ അറിയിച്ചു. ഇൗ സംഭവത്തിൽ ആർക്കും പരിക്കില്ല. ആക്രമണങ്ങളെ തുടർന്ന് തെഹ്റാൻ നഗരം കനത്ത സുരക്ഷാവലയത്തിലായി. പൊലീസ് വാഹനഗതാഗതം തടയുകയും മെട്രോ സർവിസ് നിർത്തിവെക്കുകയും ചെയ്്തു. സംഭവത്തെ തുടർന്ന് ഇറാൻ സുരക്ഷ കൗൺസിൽ അടിയന്തര യോഗം ചേർന്നു. ഭീകരാക്രമണം ലക്ഷ്യമിട്ട് നിരവധി സംഘങ്ങൾ തെഹ്റാനിൽ എത്തിയതായും ഇതിൽ ഒരുസംഘത്തെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
