ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടികൂടുന്ന ദൃശ്യം ഇറാൻ പുറത്തുവിട്ടു
text_fieldsതെഹ്റാൻ: സൗദിയിലേക്ക് പോകുന്നതിനിടെ ഹോര്‍മുസ് കടലിടുക്കില്‍വെച്ച് ബ്രിട്ടെൻറ എ ണ്ണക്കപ്പല് പിടികൂടുന്ന ദൃശ്യങ്ങള്‍ ഇറാന് പുറത്തുവിട്ടു. മത്സ്യബന്ധന ബോട്ടിനെ ഇ ടിച്ചെന്നാരോപിച്ച് ബ്രിട്ടെൻറ പതാകയുള്ള സ്റ്റെനാ ഇംപേരോ എന്ന കപ്പലാണ് ഇറാൻ റെവലൂ ഷണറി ഗാര്‍ഡ് വെള്ളിയാഴ്ച പിടിച്ചെടുത്തത്.
ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് തന്നെ യാണ് കപ്പല്‍ പിടിച്ചെടുക്കുന്നതിെൻറ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്പീഡ് ബോട്ടുകളിലും ഹെലികോപ്ടറുകളിലും എത്തി കപ്പലിനെ വലംവെച്ച് പിടികൂടുന്നതാണ് ദൃശ്യത്തിലുള്ളത്.
മറ്റൊരു സ്പീഡ് ബോട്ടില്‍നിന്ന് പകര്‍ത്തിയതാണ് ഇത്. മാസ്ക് ധരിച്ച സൈനികര്‍ തോക്കുകളുമായി ഹെലികോപ്ടറില്‍നിന്ന് കപ്പലിെൻറ ഡെക്കിലേക്ക് ഇറങ്ങിവരുന്നതും കാണാം. രണ്ടാഴ്ചമുമ്പ് ജിബ്രാള്‍ട്ടര്‍ തീരത്തുനിന്ന് ബ്രിട്ടീഷ് റോയല്‍ മറൈന്‍ ഇറാനിയന്‍ എണ്ണക്കപ്പല്‍ പിടികൂടാന്‍ ഉപയോഗിച്ച അതേ തന്ത്രങ്ങള്‍തന്നെയാണ് ഇറാൻ ഉപയോഗിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.
കപ്പൽ ജീവനക്കാർ സുരക്ഷിതർ
തെഹ്റാൻ: പിടിച്ചെടുത്ത കപ്പലിലെ 23 ജീവനക്കാരും സുരക്ഷിതരാണെന്ന് ഇറാൻ അറിയിച്ചു. പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ ‘സ്റ്റെന ഇംപെറോ’യിലെ 23 ജീവനക്കാരും സുരക്ഷിതരും ആരോഗ്യവാന്മാരുമാണെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
മലയാളികളടക്കമുള്ള കപ്പൽ ജീവനക്കാർ ബന്ദർ അബ്ബാസ് തുറമുഖത്താണ് ഉള്ളത്. അതിനിടെ, കപ്പൽ തിരികെ ലഭിക്കാൻ നടപടികൾ പരിഗണനയിലാണെന്ന് ബ്രിട്ടൻ പ്രതികരിച്ചു. കപ്പൽ പിടിച്ചെടുത്തതിെൻറ പേരിൽ ശത്രുതപരമായ നടപടികളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബ്രിട്ടന് ഇറാെൻറ മുന്നറിയിപ്പ്.