Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര നീതിന്യായ കോടതി ജഡ്​ജിയായി ദൽവീർ ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടു

text_fields
bookmark_border
Dalveer Bhandari
cancel
camera_alt????? ???????

യുനൈറ്റഡ്​ നാഷൻസ്​: അന്താരാഷ്​ട്ര നീതിന്യായ കോടതി(​െഎ.സി.ജെ)യുടെ ജഡ്​ജിമാരുടെ പാനലിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ദൽവീർ ഭണ്ഡാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ട​ന്‍റെ സ്​ഥാനാർഥിയായ ക്രിസ്​റ്റഫർ ഗ്രീൻവുഡിനെ അവസാന നിമിഷം പിൻവലിച്ചതിനെ തുടർന്നാണ്​ ദൽവീർ തെരഞ്ഞെടുക്കപ്പെട്ടത്​. 

15 അംഗങ്ങളുള്ള അന്താരാഷ്​ട്ര നീതിന്യായ കോടതിയുടെ പാനലിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനായാണ്​ ദൽവീറും ഗ്രീൻവുഡും മത്​സരിച്ചത്​. എന്നാൽ, തെരഞ്ഞെടുപ്പി​​​​​​െൻറ 12ാം റൗണ്ട്​ വോ​െട്ടടുപ്പ്​ നടക്കുന്നതിന്​ തൊട്ടുമുമ്പ്​ തങ്ങളുടെ സ്ഥാനാർഥി ഗ്രീൻവുഡ്​ പിൻമാറുകയാണെന്ന്​ കാണിച്ച്​ ബ്രിട്ട​​​​​​െൻറ സ്​ഥിരപ്രതിനിധി മാത്യു റോയ്​ക്കോട്ട്​ യു.എൻ പൊതുസഭയുടെയും രക്ഷാസമിതിയുടെയും പ്രസിഡൻറുമാർക്ക്​ കത്തെഴുതി.

11 റൗണ്ട്​ വോ​െട്ടടുപ്പ്​ കഴിഞ്ഞപ്പോൾ ദൽവീറിന്​ പൊതുസഭയുടെ മൂന്നിൽ രണ്ട്​ വോട്ടു​ം ലഭിച്ചിരുന്നു. ബ്രിട്ടൺ രക്ഷാസമിതിയിലെ സ്​ഥിരാംഗമായതിനാൽ യു.എസ്​, റഷ്യ, ഫ്രാൻസ്​, ചൈന എന്നീ സ്​ഥിരാംഗങ്ങൾ ഗ്രീൻവുഡിനെ പിന്തുണക്കാനായിരുന്നു തീരുമാനിച്ചിരുന്നത്​. രക്ഷാസമിതിയിൽ ഗ്രീൻവുഡിന്​ ഒമ്പതും ദൽവീറിന്​ അഞ്ചും വോട്ടുകളായിരുന്നു ലഭിച്ചത്​.

പൊതുസഭയിൽ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ്​ ഗ്രീൻവുഡി​​​​​​െൻറ പിൻമാറ്റം. അതോടെ എതിർ സ്​ഥാനാർഥികളില്ലാത്തതിനാൽ ദൽവീർ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാലും നടപടിക്രമങ്ങൾ യഥാക്രമം പൂർത്തീകരിക്കും.   

ഇ​​ന്ത്യ​​യി​​ൽ 20 വ​​ർ​​ഷം ജ​​ഡ്​​​ജി​​യാ​​യി​​രു​​ന്ന ഭ​​ണ്ഡാ​​രി സു​​പ്രീം​കോ​​ട​​തി​​യി​​ൽ സീ​​നി​​യ​​ർ ജ​​ഡ്​​​ജി​​യാ​​യി​​രി​​ക്കെ​​യാ​​ണ്​ അ​​ന്താ​​രാ​​ഷ്​​​ട്ര കോ​​ട​​തി​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ പ്ര​​തി​​നി​​ധി​​യാ​​യി മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്. 2018 ഫെ​ബ്രു​വ​രി അ​ഞ്ചി​ന് കാ​ലാ​വ​ധി അ​വ​സാ​നി​ക്കാനിരിക്കെയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഒമ്പത് വർഷമാണ്​ ​െഎ.സി.ജെ അംഗങ്ങളുടെ കാലാവധി.

1945ൽ ​സ്ഥാ​പി​ത​മാ​യ അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി​യി​ൽ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​വും നി​യ​മ​പ്ര​ശ്​​ന പ​രി​ഹാ​ര​ങ്ങ​ളു​മാ​ണ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. 15 അം​ഗ ബെ​ഞ്ചി​ൽ അ​ഞ്ചം​ഗ​ങ്ങ​ളെ മൂ​ന്നു​ വ​ർ​ഷം കൂ​ടു​േ​മ്പാ​ൾ ഒ​മ്പ​തു ​വ​ർ​ഷ​ത്തേ​ക്ക്​ ​െത​ര​ഞ്ഞെ​ടു​ക്കും. 

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുൽഭൂഷ​ൻ ജാദവിനെ ചാരനെന്ന് ആരോപിച്ച് പാക് സൈനികകോടതി വധശിക്ഷക്ക് വിധിച്ച കേസ് അന്താരാഷ്​ട്ര നീതിന്യായ കേടതിയുടെ പരിഗണനയിലാണ്. ജാദവിന്​ അഭിഭാഷക സഹായം ലഭിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം കണക്കിലെടുത്ത്​ ഭ​​ണ്ഡാ​​രി ഉൾപ്പെടുന്ന അന്താരാഷ്​ട്ര കേടതിയുടെ 15 അം​ഗ ബെഞ്ച് വധശിക്ഷക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unworld newsICJmalayalam newsDalveer Bhandari
News Summary - India's Dalveer Bhandari Re-elected to ICJ - World News
Next Story