ഒമ്പതുവയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ രണ്ടാനമ്മക്ക് ജീവപര്യന്തം തടവ്
text_fieldsക്യൂന്‍സ്(ന്യൂയോര്‍ക്ക്): ഒമ്പതുവയസുകാരിയെ വീടിനകത്തെ ബാത്ത്‌റൂമില്‍ കഴുത്ത് ഞെരിച്ചു ക്രൂരമായി കൊലപ്പെടു ത്തിയ ഇന്ത്യന്‍ വംശജയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിൽ ക്യൂന്‍സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജൂണ്‍ 3ന് വിധി പ്രഖ്യാപിക്കും.
ആഷ്ദീപ് കൗർ എന്ന ഒമ്പതുവയസുകാരിയെ രണ്ടാനമ്മയായ ഷംദായ് കൗർ(55) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2016 ആഗസ്റ്റ് മാസം 19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിച്ച് മോണ്ട് ഹില്ലില്‍ വീട്ടില്‍ വെച്ചു കുട്ടിയുടെ കഴുത്ത് ഞെരിച്ചമര്‍ത്തി മരണം ഉറപ്പാക്കുകയായിരുന്നു. കുട്ടി പിതാവ് സുക്ജിന്ദര്‍ സിങ്ങിനോട് അമിത സ്‌നേഹം കാണിച്ചതാണ് രണ്ടാനമ്മയെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇതിനു മുമ്പും കുട്ടിയെ ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് കോടതി രേഖകളില്‍ ചൂണ്ടികാണിച്ചിരുന്നു. ഷംദായുടെ ആദ്യ ഭര്‍ത്താവ് റെയ്‌മോണ്ട് നാരായണനും ഈ കേസില്‍ അറസ്റ്റിലായിരുന്നു.
കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് പഞ്ചാബില്‍ നിന്നും ആഷിദീപ് ന്യൂയോര്‍ക്കില്‍ എത്തിയത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ പിതാവ് സുക്ജിന്ദര്‍ സിങ് ജോലി സ്ഥലത്തായിരുന്നു. സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.