ബ്രിട്ടനിൽ ഇന്ത്യൻ വംശജ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ
text_fieldsലണ്ടൻ: ബ്രിട്ടനിലെ മിഡ്ലൻഡ്സ് മേഖലയിൽ വീട്ടിനുള്ളിൽ ഇന്ത്യൻ വംശജയായ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സർബ്ജിത് കൗർ എന്ന 38കാരിയാണ് കൊല്ലപ്പെട്ടത്. കവർച്ചക്കിടെ നടന്ന കൊലയായിരിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു. ഇവരുടെ കുടുംബാംഗങ്ങൾതന്നെയാണ് വീട്ടിനകത്ത് മൃതദേഹം കണ്ടത്.
പരാതിയെ തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വെസ്റ്റ് മിഡ്ലൻഡ് പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ അത്യപൂർവമാണെന്നും ഇത് തങ്ങളെ ഞെട്ടിച്ചുവെന്നും ഡിറ്റക്റ്റിവ് ചീഫ് ഇൻസ്പെക്ടർ ക്രിസ് മെല്ലെറ്റ് പറഞ്ഞു.
വീടിനകത്ത് കുറെയധികം സംഭവങ്ങൾ നടന്നിരുന്നതായി സൂചനയുണ്ടെന്നും കൊലക്കു പിന്നിലെ യഥാർഥ ഉദ്ദേശ്യം വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി സി.സി.ടി.വി ഇവർ എടുത്തിട്ടുണ്ട്.
