മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ലണ്ടൻ താരത്തിനെതിരെ ഇന്ത്യൻ വംശജൻ
text_fieldsലണ്ടൻ: മദ്യപിച്ച് വാഹനമോടിച്ച പ്രശസ്ത ടി.വി താരം തങ്ങളുടെ വാഹനത്തിന് അപകടം വരുത്തിയെന്ന് ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ കുടംബം. അപകടം വരുത്തിയെങ്കിലും വാഹനത്തിൽ നിന്ന് ഇറങ്ങാനോ മാപ്പു പറയാനോ താരം തയാറായില്ലെന്നും കുടുംബം പരാതിപ്പെട്ടു.
ലണ്ടനിലെ റസ്റ്റോറൻറ് ഉടമസ്ഥനായ ഫഹീം വാനൂവും കുടംബവുമാണ് പരാതിക്കാർ. ഫഹീമും ഭാര്യ ശിൽപ ദണ്ഡേക്കറും മകൾ നാലുവയസുകാരി അമീറയും രണ്ടു സഹ പ്രവർത്തകരും സഞ്ചരിച്ച കാറിലാണ് ടി.വി താരം ആൻറ്മാക് പാർട്ലിെൻറ വാഹനം ഇടിച്ചത്. അപകടത്തിൽ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല.
അദ്ദേഹം പണക്കാരനാണെന്നതോ പ്രശസ്ത ടി.വി താരമാണെന്നതോ എനിക്ക് പ്രശ്നമല്ല. അദ്ദേഹത്തിെൻറ കാർ തെറ്റായ വശത്തുകൂടെ അതിവേഗത്തിൽ സഞ്ചരിച്ച് ഒരു കാറിനെ മറികടന്ന് വരികയായിരുന്നു. തങ്ങൾ എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ പരിക്കേറ്റില്ല. നാലു വയസുകാരി മകൾ കുട്ടികളുടെ സീറ്റിലിരിക്കുകയായിരുന്നു. പരിക്കേറ്റില്ലെങ്കിലും അപകടത്തിെൻറ ആഘാതം വലുതാണെന്നും ഫഹീം പറഞ്ഞു.
അപകടത്തിനു ശേഷം കാറിൽ തളർന്നതുപോലെ ഇരിക്കുകയായിരുന്നു ടി.വി താരം. അദ്ദേഹം തങ്ങളോട് മാപ്പ് പറയാൻ തയാറായില്ലെന്നും ഫഹീം ആരോപിച്ചു. സംഭവത്തെ തുടർന്ന് മദ്യപിച്ച് വാഹനമോടിച്ചതിന് ആൻറ്മാക് പാർട്ലിനെ െപാലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
