Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യക്കാരിയായ ദന്ത ഡോക്​ടറുടെ മൃത​ദേഹം സ്യൂട്ട്​കേസിൽ

text_fields
bookmark_border
ഇന്ത്യക്കാരിയായ ദന്ത ഡോക്​ടറുടെ മൃത​ദേഹം സ്യൂട്ട്​കേസിൽ
cancel

സിഡ്​നി: ഇന്ത്യക്കാരിയായ ദന്തഡോക്ടറെ ആസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രീതി റെഡ്​ഡി എന്ന 32കാരിയുടെ മൃതദേഹമാണ് കാറിനുള്ളിലെ പെട്ടിയിൽ കണ്ടെത്തിയത്. സിഡ്‌നിയിലെ കിഴക്കന്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെ ട്ട നിലയിലായിരുന്നു കാര്‍ എന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ്പറഞ്ഞു.

സിഡ്​നിയിലെ ​െഗ്ലൻബ്രൂക്ക്​ ഡെൻൻറൽ സർജറി ആശുപത്രിയിലാണ്​ പ്രീതി റെഡ്​ഡി ജോലിചെയ്​തിരുന്നത്​. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. സിഡ്​നിയിലെ മാർക്കറ്റ്​ സ്​ട്രീറ്റിൽ മുൻ കാമുകനൊപ്പമാണ്​ പ്രീതിയെ അവസാനമായി കണ്ടതെന്ന്​ ​ പൊലീസ് പറയുന്നു.

ചൊവ്വാഴ്ചയാണ്​ പ്രീതിയുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്​. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്ട്​കെയ്​സിനുള്ളിൽ മൃതദേഹം കണ്ടത്​. കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം.

സ​െൻറ്​ ലിയോനാഡ്​സിൽ നടക്കുന്ന ഡെൻൻറൽ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് പ്രീതി റെഡ്​ഡി ഞായറാഴ്​ച വീട്ടിൽ നിന്നും പുറപ്പെട്ടത്​. ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ വീട്ടുകാരുമായി ഒടുവില്‍ ഫോണില്‍ ബന്ധപ്പെട്ടത്. പ്രഭാത ഭക്ഷണത്തിനു ശേഷം തിരിച്ചെത്തുമെന്ന്​ പ്രീതി അറിയിച്ചെങ്കിലും കാണാത്തതിനെ തുടര്‍ന്ന്​ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ തിങ്കളാഴ്​ച പ്രീതി റെഡ്​ഡിയുടെ മുന്‍ കാമുകൻ ഹർഷ്​ നാർഡെയെ റോഡപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളും ഡെൻൻറിസ്​റ്റ്​ ആയിരുന്നു. ഞായറാഴ്​ച രാത്രി ന്യൂ ഇംഗ്ലണ്ട്​ ഹൈവേയിൽ ട്രക്കും കാറ​ും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്​ ഹർഷ്​ കൊല്ലപ്പെട്ടത്​.

പ്രീതിയും ഹർഷും മാര്‍ക്കറ്റ് സ്ട്രീറ്റിലെ ഗ്രീൻവിച്ചിലുള്ള ഹോട്ടൽ അർബണിൽ ഞായാറാഴ്ച വരെ താമസിച്ചിരുന്നുവെന്ന്​ പൊലീസ് കണ്ടെത്തിയിരുന്നു. പ്രീതി റെഡ്​ഡിയുടെ തിരോധാനത്തിലും ​കൊലയിലും കാമുക​​െൻറ മരണത്തിലും ദുരൂഹതകളുണ്ടെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian-origin dentist’s body found inside suitcase in Sydney- India news
Next Story