കോമൺവെൽത്ത് ഗെയിംസിൽ മനുഷ്യക്കടത്ത്: ഇന്ത്യൻ മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ
text_fieldsമെൽബൺ: കോമൺവെൽത്ത് ഗെയിംസിൽ പെങ്കടുക്കുന്നതിനായി വ്യാജ മാധ്യമ സംഘവുമായി യാത്രചെയ്തെന്നാരോപിച്ച് ഇന്ത്യൻ മാധ്യമപ്രവർത്തകനെ ആസ്ട്രേലിയൻ അതിർത്തി സേന കസ്റ്റഡിയിലെടുത്തു. ഹരിയാനയിൽനിന്നുള്ള മാധ്യമപ്രവർത്തകനായ രാകേഷ് ശർമ(46)യെയാണ് മറ്റ് എട്ടു പേരോടൊപ്പം ബ്രിസ്ബേൻ വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തത്. ശർമ ഒൗദ്യോഗിക അംഗീകാരമുള്ള മാധ്യമപ്രവർത്തകനാണെങ്കിലും ഒപ്പമുള്ള മാധ്യമപ്രവർത്തകർക്ക് ഒൗദ്യോഗിക അംഗീകാരം ഇല്ലാത്തതാണ് ഇവരെ പിടികൂടാൻ കാരണം. ആറ് ആഴ്ചയോളം ഇവർ കസ്റ്റഡിയിൽ തുടരേണ്ടി വരും.
കസ്റ്റഡിയിലായ മറ്റ് എട്ടു പേരും 20നും 37നും ഇടയിൽ പ്രായമുള്ളവരാണ്. അംഗീകൃത മാധ്യമപ്രതിനിധികളാണ് തങ്ങളെന്ന് അവകാശപ്പെട്ട ഇവരുടെ പക്കൽ താത്കാലിക പ്രവർത്തനങ്ങൾക്കുള്ള വിസയാണുണ്ടായിരുന്നത്്. ചുരുങ്ങിയത് അഞ്ചു വർഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ശർമക്കെതിരെ ചുമത്തിയത്. അഞ്ചിൽ കൂടുതൽ ആളുകളെ കടത്തിയതായി തെളിഞ്ഞാൽ പരമാവധി 20 വർഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
