‘ജ്യോഗ്രഫി ബീ’ ലോക പുരസ്കാരം ഇന്ത്യൻ വംശജനായ 14കാരന്
text_fieldsഹ്യൂസ്റ്റൺ: ജർമനിയിലെ ബർലിനിൽ നടന്ന അന്താരാഷ്ട്ര ‘ജ്യോഗ്രഫി ബീ’ പുരസ്കാരം ഇന്ത്യൻ വംശജനായ അവി ഗോയലിന്. യു.എസിലെ കാലിഫോർണിയയിൽ താമസിക്കുന്ന 14കാരനായ അവി, 10ാം ക്ലാസ് വിദ്യാർഥിയാണ്.
മത്സരത്തിലെ ആകെ 10 ഇനങ്ങളിൽ ഒരു സ്വർണവും രണ്ട് വെള്ളിയുമടക്കം ഏഴ് ഇനങ്ങളിൽ മെഡൽ നേടിയാണ് അവി ഒന്നാം സ്ഥാനത്തെത്തിയത്. അന്താരാഷ്ട്ര ഭൗമശാസ്ത്ര പരീക്ഷയടക്കം മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയതും ഇൗ മിടുക്കൻതന്നെ. ജൂലൈയിൽ നടന്ന മത്സരത്തിൽ ലോകത്തിെൻറ വിവിധഭാഗങ്ങളിൽനിന്നുള്ള നൂറിലേറെ വിദ്യാർഥികൾ പെങ്കടുത്തു.
ഭൗമശാസ്ത്രത്തിലെ വിവിധ വശങ്ങളെ അധികരിച്ച് വ്യത്യസ്ത മത്സരങ്ങൾ നടക്കുന്ന ‘ജ്യോഗ്രഫി ബീ’യുടെ യു.എസ് എഡിഷനിലും അവി മെഡലുകൾ നേടിയിട്ടുണ്ട്.
ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഉന്നതപഠനം നടത്താനാണ് ഇൗ മിടുക്കെൻറ ആഗ്രഹം.
