‘ഞങ്ങളെ ഭിന്നിപ്പിക്കാനാവില്ല’; അൽ നൂറിൽ ഖുതുബ കേൾക്കാൻ പ്രധാനമന്ത്രിയും VIDEO
text_fieldsക്രൈസ്റ്റ് ചര്‍ച്ച്: ഒരാഴ്ച മുമ്പ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള െഎ ക്യദാർഢ്യമായിരുന്നു ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ പള്ളിക്കടുത്ത ഹഗ്ലെ പാർക്കിൽ ഇ ന്നലെ നടന്നത്. അനുകമ്പയും ആർദ്രതയും നിറഞ്ഞ ഹൃദയവുമായി ആയിരങ്ങളാണ് പ്രാർഥനക ്കായി ഒത്തുകൂടിയത്. ജുമുഅ നമസ്കാരം കാണാനും ഖുത്തുബ കേൾക്കാനും കറുത്ത വസ്ത്രം ധരി ച്ച്, ശിരോവസ്ത്രമണിഞ്ഞ് പ്രധാനമന്ത്രി ജസീന്ത ആർഡേനുമെത്തി. ലോകത്തിനു മാതൃക യായ തങ്ങളുടെ നേതാവിെൻറ ആഹ്വാനപ്രകാരം തലയിൽ തട്ടമണിഞ്ഞുതന്നെ ന്യൂസിലൻഡിലെ സ്ത്രീകളും ചടങ്ങിനു സാക്ഷ്യം വഹിച്ചു. ചുവന്ന റോസാപ്പൂ വസ്ത്രത്തിൽ തുന്നിച്ചേർത്തു.
മരിച്ചവർക്കുള്ള ആദരമായി ദേശീയ ടെലിവിഷൻ ചാനലുകളിലും റേഡിയോയിലും ജുമുഅയുടെ ബാെങ്കാലി മുഴങ്ങി. മൂന്നു വയസ്സുകാരൻ മുകാദ് ഇബ്രാഹീമിെൻറതുൾപ്പെടെ 30 പേരുടെ മൃതദേഹങ്ങൾ കൂട്ടമായി ഖബറടക്കുകയും ചെയ്തു. അൽനൂർ പള്ളിയിലെ ഇമാം ജമാൽ ഫൗദയാണ് പ്രാർഥനക്ക് നേതൃത്വം നൽകിയത്. ‘‘ഹൃദയം തകർന്നിരിക്കയാണ്...എന്നാൽ ഞങ്ങളെ ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന്’’- അദ്ദേഹം ഉരുവിട്ടു. ആയിരങ്ങൾ അതേറ്റു ചൊല്ലി. ‘‘അന്ന് ആക്രമണം നടന്ന അതേ സ്ഥലത്താണ് നാം ഒത്തുകൂടിയിരിക്കുന്നത്. നിങ്ങളുടെ കണ്ണീരിനും പിന്തുണക്കും ആശ്വാസ വാക്കുകൾക്കും സ്നേഹത്തിനും നന്ദി. പ്രധാനമന്ത്രിയുടെ കാരുണ്യം ലോക നേതാക്കള്‍ക്ക് പാഠമാണ്. ഞങ്ങളെ ചേര്‍ത്തുനിര്‍ത്തിയതിന്, ലളിതമായ ആ തട്ടം കൊണ്ട് ബഹുമാനിച്ചതിന് ഒരിക്കൽകൂടി നന്ദി.

മരിച്ചവരുടെ കുടുംബാംഗങ്ങളോട് പറയാനുള്ളത് ഇതാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണം വ്യർഥമാകില്ല. അവരുടെ രക്തം പ്രതീക്ഷകളുടെ വിത്തുകൾക്ക് വളമാകും. സ്നേഹവും കാരുണ്യവും ന്യൂസിലൻഡിന് നൽകിയത് തകർക്കാനാകാത്ത കരുത്താണ്. ഇസ്ലാംഭീതി മൂലം മുസ്ലിംകളെ മനുഷ്യരല്ലാതെ കാണുന്നു. ലോകം വിദ്വേഷ പ്രസംഗങ്ങളും ഭയത്തിെൻറ രാഷ്ട്രീയവും അവസാനിപ്പിക്കണം. കഴിഞ്ഞ ആഴ്ചയിലെ ദുരന്തം തീവ്രവാദത്തിന് നിറമോ ജാതിയോ മതമോ ഇല്ലെന്നതിെൻറ തെളിവാണ്. വെളുപ്പിെൻറ ഔന്നത്യം ആഗോളതലത്തിൽ മനുഷ്യത്വത്തിന് ഭീഷണിയാണ്. അത് അവസാനിപ്പിക്കണം- 20 മിനിറ്റ് നീണ്ട പ്രസംഗത്തിൽ ഇമാം പറഞ്ഞു.

കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രണ്ടു നിമിഷം മൗനമാചരിച്ച ശേഷമാണ് ജസീന്ത സംസാരിച്ചത്. ന്യൂസിലന്‍ഡ് നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു, നമ്മള് ഒന്നാണ്- പ്രസംഗത്തില്‍ ജസീന്ത പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് നഗറിലെ അൽനൂർ, ലിൻവുഡ് പള്ളികളിൽ ഭീകരാക്രമണമുണ്ടായത്. വംശ വെറിപൂണ്ട ആസ്ട്രേലിയൻ സ്വദേശിയായ ബ്രൻറൺ ടാറൻറാണ് 50 പേരെ വെടിവെച്ചു െകാലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പാകിസ്താൻ, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, തുർക്കി, സോമാലിയ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ്.