Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ കണ്ണീർ ചിത്രത്തിന്​...

ആ കണ്ണീർ ചിത്രത്തിന്​ ഫോ​ട്ടോ ജേണലിസം പുരസ്​കാരം

text_fields
bookmark_border
ആ കണ്ണീർ ചിത്രത്തിന്​ ഫോ​ട്ടോ ജേണലിസം പുരസ്​കാരം
cancel

ആംസ്​റ്റർഡാം: അനധികൃതമായി യു.എസ്​ അതിർത്തി കടക്കുന്നതിനിടെ പിടിക്കപ്പെട്ട്​​ സുരക്ഷാ ഉദ്യോഗസ്ഥർ തൻെറ മാതാവിനെ ചോദ്യം ചെയ്യുന്നത്​ കണ്ട്​ ഭയന്നു വിറച്ച്​ കരഞ്ഞ പിഞ്ചു കുഞ്ഞിൻെറ ചിത്രം പലരുടെയും മനസ്സിൽ വിങ്ങൽ സൃഷ്​ടിച്ചിരുന്നു. ജോൺ മൂർ എടുത്ത ഈ ചിത്രം​ ലോക പ്രസ്​ ഫോ​ട്ടോ പുരസ്​കാരത്തിന്​ അർഹമായി. ലോകത്താകമാനമുള്ള 4738 ഫോ​ട്ടോഗ്രാഫർമാരുടെ 78,801 ചിത്രങ്ങളിൽ നിന്നാണ്​ പുരസ്​കാരാർഹമായ ചിത്രം തെരഞ്ഞെടുത്തത്​.

സാന്ദ്ര സാഞ്ചസ്​ എന്ന യുവതിയും അവരുടെ മകൾ യനേലയും അനധികൃതമായി യു.എസിലേക്ക്​ കടക്കുന്നതിനിടെ കഴിഞ്ഞ വർഷം ജൂൺ 12ന്​​ യു.എസ്​-മെക്​സിക്കോ അതിർത്തിയിൽ പിടിക്കപ്പെടുകയായിരുന്നു​. സാന്ദ്രയെ യു.എസ്​ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്​ കണ്ട കുഞ്ഞു യനേല സുരക്ഷാ ഉദ്യോഗസ്ഥരുടെ മുഖത്ത്​ നോക്കി പേടിച്ച്​ കരയാൻ തുടങ്ങി. ഈ ചിത്രമാണ്​ മൂർ തൻെറ കാമറയിൽ പകർത്തിയത്​.

ലോകവ്യാപകമായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഇത്​. അനധികൃത കുടിയേറ്റക്കാരെ അവരുടെ കുട്ടികളിൽ നിന്ന്​ വേർപിരിക്കുന്ന അമേരിക്കയുടെ വിവാദ നയത്തിനെതിരെ ലോകത്തിൻെറ പ്രതിഷേധത്തെ ആളിക്കത്തിക്കുന്നതിൽ ഈ ചി​ത്രം വലിയ പങ്കു വഹിച്ചു. പ്രതിഷേധം കനത്തതോടെ യു.എസ്​ പ്രസിഡൻറ് ഡോണൾഡ്​ ട്രംപ് മാതാപിതാക്കളെയും കുട്ടികളെയും വേർപിരിക്കുന്ന നയത്തിൽ മാറ്റം വരുത്തുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsillegal migrationUS borderMigrant Toddler CryingPhoto Journalism Award
News Summary - Image Of Migrant Toddler Crying At US Border Wins Photo Journalism Award -world news
Next Story