അതിഭീമൻ ഹിമാനി പിളർന്നു; അറ്റ്ലാൻറിക്കിൽ ഉദ്വേഗനിമിഷങ്ങൾ
text_fieldsപാരിസ്: ശാസ്ത്രജ്ഞർ ഉദ്വേഗപൂർവം കാത്തിരുന്ന മുഹൂർത്തം വന്നുചേർന്നു. ലോകം കണ്ടതിൽവെച്ച് ഏറ്റവും വലിപ്പമുള്ള ഹിമാനി ‘ലാർസൻ സി’ രണ്ടായി പിളർന്നു. ജൂലൈ 10 തിങ്കളാഴ്ചക്കും ബുധനാഴ്ചക്കുമിടയിലായിരുന്നു ഒഴുകുന്ന ഇൗ മഞ്ഞുമലയുടെ പിളർപ്പ്. ഹിമാനിയുടെ പ്രയാണം വർഷങ്ങളായി നിരീക്ഷിച്ചുവന്ന ശാസ്ത്രജ്ഞർ െഎസ്ബർഗിനു സംഭവിക്കാനിരിക്കുന്ന പിളർപ്പ്് പ്രവചിച്ചിരുന്നു. പിളർപ്പോടെ ലാർസൻ സിയുടെ ഉപരിതലത്തിൽനിന്ന് 12 ശതമാനം ഭാഗമാണ് അടർന്നുപോയത്.
അമേരിക്കയുടെ ഡെലാവർ സംസ്ഥാനത്തോളം വിസ്തൃതിയും ഒരു ട്രില്യൺ ടണ്ണിലേറെ ഭാരവും ഉണ്ടായിരുന്ന ഹിമാനിയുടെ ഇടിയേറ്റാൽ കപ്പൽച്ചേതം ഉറപ്പ്. അക്കാരണത്താൽ ലാർസൻ സിയുടെ അനക്കങ്ങൾ നിരീക്ഷിക്കുന്നതിൽ നിരന്തര ജാഗ്രത പാലിച്ച ശാസ്ത്രജ്ഞർ, ഇത്തരം ഹിമശേഖരങ്ങളുടെ വിച്ഛേദങ്ങൾ പ്രകൃതിയിലെ സ്വാഭാവിക പ്രക്രിയ മാത്രമാണെന്ന് കരുതുന്നു.
അതേസമയം, ആഗോളതാപനം അൻറാർട്ടിക് മേഖലയിലെ സമുദ്രജലത്തെ ചൂടുപിടിപ്പിക്കാൻ തുടങ്ങിയതിനാൽ ഹിമാനികളുെട ഉരുകൽ ത്വരിതഗതിയിലാകുന്നതായും ഒരുവിഭാഗം ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. പടിഞ്ഞാറൻ അറ്റ്ലാൻറിക് മേഖലയിലായിരുന്നു ലാർസൻ സി സ്വയംപകുത്ത് രണ്ടായത്. പിളർന്നുചിതറിയ െഎസ്ക്യൂബുകൾ കൂടുതൽ ഉപ്പുജല മേഖലകളിലേക്ക് ഒഴുകി എന്നുവരാം. ഒരുപക്ഷേ, അവ പുതിയ കപ്പൽച്ചേതങ്ങൾക്കും നിമിത്തമായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
