ലണ്ടൻ: യു.കെയിൽ കെയർ ഹോമുകളിൽ കഴിയുന്നവരിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ പിഴവുണ്ടെന്ന് റിപ്പോർട്ട്. വൈറസ് ബാധിച്ച് നൂറോളം പേർ വിവിധ കെയർ ഹോമുകളിൽ മരിച്ചിട്ടുണ്ടാകാമെന്ന് ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകൾ മാത്രമാണ് നിലവിലുള്ളത്. നാഷണൽ സ്റ്റാറ്റിസ്റ്റിക് ഒാഫീസിന്‍റെ കണക്ക് പ്രകാരം മാർച്ചിലെ അവസാനത്തെ ആഴ്ചയിൽ 20 പേർ മരിച്ചെന്നാണ് സ്ഥിരീകരണം.
അതേസമയം, ബ്രിട്ടണിലെ ഏറ്റവും വലിയ സന്നദ്ധ സേവന ധാതാക്കളായ സ്ഥാപനത്തിന്‍റെ കണക്ക് 120 പേർ മരിച്ചെന്നാണ്. കഴിഞ്ഞ നാലാഴ്ചക്കിടെ കെയർ ഹോമുകളിൽ 88 പേർ വൈറസ് ബാധിച്ച് മരിച്ചതായി മറ്റൊരു റിപ്പോർട്ടും പുറത്തു വരുന്നുണ്ട്.
കെയർ ഹോമുകളിലായി ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമായി കാണുമെന്ന് സന്നദ്ധ സ്ഥാപനമായ കെയർ ഇംഗ്ലണ്ടും ചൂണ്ടിക്കാട്ടുന്നു.