ലോക് ഡൗണിനെതിരെ പോളിഷ്-ജർമൻ അതിർത്തിയിൽ പ്രതിഷേധം
text_fieldsവാഴ്സോ: കോവിഡിനെ തുടർന്ന് പോളിഷ്-ജർമൻ അതിർത്തിയിൽ ലോക് ഡൗൺ നടപ്പാക്കിയതിനെതിരെ മധ്യ യൂറോപ്യൻ രാജ്യമായ പോള ണ്ടിൽ ജനകീയ പ്രതിഷേധം. തെക്ക് പടിഞ്ഞാറൻ പോളിഷ് അതിർത്തി പട്ടണമായ ഗോർസിലെക്കും ജർമൻ പട്ടണമായ ഗോർലിറ്റ്സും തമ് മിൽ ബന്ധിപ്പിക്കുന്ന നടപ്പാലത്തിലാണ് നൂറോളം വരുന്ന പ്രതിഷേധക്കാർ അണി നിരന്നത്.
300ഒാളം പേർ പോളിഷ് ഭാഗത്തും 100ഓളം പേർ ജർമ്മൻ ഭാഗത്തും ഒത്തുകൂടി. പ്രതിഷേധക്കാരിൽ ചിലർ മുഖംമൂടി ധരിച്ചിരുന്നു. ഇരുരാജ്യത്തെ ജനങ്ങൾ അതിർത്തി കടക്കുന്നത് തടയാൻ നടപ്പാലത്തിന് നടുവിൽ അധികൃതർ താൽകാലിക കമ്പിവേലി സ്ഥാപിച്ചിരുന്നു.
മാർച്ച് 15നാണ് ഇവിടെ ലോക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ കഴിഞ്ഞ ആറാഴ്ചയായി വീടുകളിൽ തന്നെ കഴിയുകയാണ് പ്രദേശത്തെ ജനങ്ങൾ. പോളണ്ടിൽ താമസിക്കുകയും അതേസമയം, എല്ലാ ദിവസവും അതിർത്തി കടന്ന് ജർമനിയിൽ ജോലിക്ക് പോവുകയും ചെയ്യുന്നവരാണിവർ.
പോളണ്ടിൽ 11,273 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 524 പേർ മരിച്ചപ്പോൾ 2,126 സുഖം പ്രാപിച്ചു. ജർമനിയിൽ 156,513 പേർക്കാണ് രോഗം കണ്ടെത്തി. 5,877 പേർ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
