Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൂഷണം വർധിച്ചു;...

ചൂഷണം വർധിച്ചു; പ്രകൃതിവിഭവങ്ങൾ അതിവേഗം തീരുന്നു

text_fields
bookmark_border
ചൂഷണം വർധിച്ചു; പ്രകൃതിവിഭവങ്ങൾ അതിവേഗം തീരുന്നു
cancel

ല​ണ്ട​ൻ: സാ​േ​ങ്ക​തി​ക​ത അ​തി​വേ​ഗം വി​ക​സി​ക്കു​ന്ന പു​തി​യ കാ​ല​ത്ത്​ ഉ​പ​ഭോ​ഗ​ത്തോ​ത്​ വ​ർ​ധി​ക്കു​ന്ന​ത്​ പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​താ​യി പ​ഠ​ന​റി​പ്പോ​ർ​ട്ട്. ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള കാ​ർ​ബ​ൺ, ഭ​ക്ഷ​ണം, വെ​ള്ളം, ഭൂ​മി, മ​രം തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ശ​രാ​ശ​രി 212 ദി​വ​സം​കൊ​ണ്ട്​ മ​നു​ഷ്യ​ൻ ഉ​പ​േ​യാ​ഗി​ച്ചു​തീ​ർ​ക്കു​ക​യാ​ണ്. പ്ര​കൃ​തി​ക്ക്​ വി​ഭ​വ​ങ്ങ​ൾ പു​ന​രു​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള സ​മ​യ​വും ഉ​പ​ഭോ​ഗ​വും ത​മ്മി​ലെ അ​ന്ത​രം കൂ​ടു​ന്ന​ത്​ വ​ൻ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ന്​ കാ​ര​ണ​മാ​കു​മെ​ന്നും ‘​േഗ്ലാ​ബ​ൽ ഫൂ​ട്​​പ്രി​ൻ​റ്​ നെ​റ്റ്​​വ​ർ​ക്​’ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

ജ​ന​സം​ഖ്യ വ​ർ​ധ​ന​ക്ക്​ ആ​നു​പാ​തി​ക​മാ​യി പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നാ​ണ്​ സം​ഘ​ട​ന​യ​ു​ടെ ഗ​വേ​ഷ​ണ ഫ​ല​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​ത​ത്​ വ​ർ​ഷ​ത്തെ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​തീ​ർ​ക്കു​ന്ന​തി​​​െൻറ അ​ള​വ്​ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി പ്ര​ത്യേ​ക ദി​ന​വും സം​ഘ​ട​ന ആ​ച​രി​ക്കു​ന്നു​ണ്ട്. അ​ത​ത്​ വ​ർ​ഷ​ത്തെ വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ തീ​ർ​ക്കു​ന്ന ശ​രാ​ശ​രി തീ​യ​തി​യാ​ണ്​ ദി​ന​ങ്ങ​ളാ​യി ആ​ച​രി​ക്ക​പ്പെ​ടു​ന്ന​ത്. ഒാ​രോ വ​ർ​ഷ​വും തീ​യ​തി നേ​ര​ത്തേ ആ​യി വ​രു​ക​യാ​ണെ​ന്നാണ്​​ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നത്​. 

നി​ല​വി​ലെ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​ക​ളെ താ​ങ്ങി​നി​ർ​ത്താ​ൻ ഭാ​വി​യി​ലേ​ക്കു​ള്ള വി​ഭ​വ​ങ്ങ​ളെ ഒാ​രോ രാ​ജ്യ​വും കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. സ​സ്യേ​ത​ര ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗം പ​കു​തി​യാ​യി കു​റ​ക്ക​ൽ, നി​ർ​മാ​ണ, വ്യ​വ​സാ​യ മേ​ഖ​ല​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്ക​ൽ, കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​​​െൻറ തോ​ത്​ കു​റ​ക്ക​ൽ തു​ട​ങ്ങി​യ​വ അ​നി​വാ​ര്യ​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ശി​പാ​ർ​ശ​യി​ലു​ണ്ട്. സാ​മ്പ​ത്തി​ക​രം​ഗ​ത്ത്​ അ​ടു​ത്തി​ടെ​യു​ണ്ടാ​യ വ​ൻ പ്ര​തി​സ​ന്ധി ഇ​ന്ധ​ന ഉ​പ​യോ​ഗം കു​റ​ച്ച​ത്​ ശു​ഭ​സൂ​ച​ന​യാ​യാ​ണ്​ സം​ഘ​ട​ന​യു​ടെ വി​ല​യി​രു​ത്ത​ൽ.

ഭൂ​മി​യി​ൽ മൊ​ത്തം ക​ര​യു​ടെ മൂ​ന്നി​ലൊ​ന്നും ഉ​പ​േ​യാ​ഗ​ശൂ​ന്യ​മാ​യി​ത്തീ​ർ​ന്നി​ട്ടു​ണ്ട്. പാ​റ്റ​ക​ളു​ടെ സം​ഖ്യ ലോ​ക​വ്യാ​പ​ക​മാ​യി വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​ത്​ വ​ലി​യ മു​ന്ന​റി​യി​പ്പാ​ണെ​ന്നും സം​ഘ​ട​ന പ​റ​യു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthworld newsmalayalam newsoverusenatural resourse
News Summary - Humanity Is Using Our Budget of Natural Resources Faster Than Ever Before-world news
Next Story