ന്യൂസിലൻഡിൽ ഭീമൻ പെൻഗ്വിൻ ഫോസിൽ
text_fieldsവെലിങ്ടൺ: ന്യൂസിലൻഡിലെ തെക്കൻദ്വീപിൽനിന്ന് പ്രായപൂർത്തിയായ മനുഷ്യനോളം വല ുപ്പമുള്ള ഭീമൻ പെൻഗ്വിെൻറ ഫോസിലുകൾ കണ്ടെത്തി. 1.6മീറ്റർ ഉയരവും 80 കി.ഗ്രാം ഭാരവുമുള് ള പെൻഗ്വിെൻറ ഫോസിലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. യൂറോപ്പിൽ കണ്ടുവരുന്ന പെൻഗ് വിനുകളെ അപേക്ഷിച്ച് 40 സെ.മി നീളം കൂടുതലുള്ളതും നാലുമടങ്ങ് വലുതുമാണിത്.
66-56ദശലക്ഷം വർഷങ്ങൾക്കുമുമ്പ് ഭൂമുഖത്തുണ്ടായിരുന്ന പാലിയോസീൻ എപോച് യുഗത്തിലെ ക്രോസ്വാലിയ വെയ്പാരൻസിസ് എന്ന വർഗത്തിൽപെട്ട പെൻഗ്വിനാണിത്. ന്യൂസിലൻഡിലെ തെക്കൻ ഭാഗത്തുനിന്ന് രണ്ടാംതവണയാണ് ഇത്തരത്തിലുള്ള പെൻഗ്വിനുകളുടെ ഫോസിലുകൾ കണ്ടെടുക്കുന്നെതന്ന് ഗവേഷക വനേസ ഡി പിയേത്രി പറഞ്ഞു.
കൂറ്റൻ പെൻഗ്വിനുകളുടെ ഈറ്റില്ലമായിരുന്നു ഒരുകാലത്ത് ന്യൂസിലൻഡ്. 19 ദശലക്ഷം വർഷം മുമ്പ് ജീവിച്ചുവെന്ന് കരുതുന്ന ഒരുമീറ്ററിലേറെ വലുപ്പമുള്ള തത്തയുടെ ഫോസിലുകൾ ലഭിച്ചതായി ഒരാഴ്ചമുമ്പ് കാൻഡർബറി മ്യൂസിയം അധികൃതർ അറിയിച്ചിരുന്നു.