ഇത് ചരിത്രത്തിലെ ഏറ്റവും ‘ചൂടുള്ള’ പതിറ്റാണ്ട്
text_fieldsമഡ്രിഡ്: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ പതിറ്റാണ്ടിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ലോക കാലാവസ്ഥ പഠന സംഘടന (ഡബ്ല്യു.എം.ഒ). മഡ്രിഡിൽ നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് പരാമർശം. മാറ്റത്തോട് ഇണങ്ങിച്ചേരാനുള്ള മനുഷ്യെൻറ കഴിവിനേക്കാൾ വേഗത്തിലാണ് കാലാവസ്ഥയിൽ മാറ്റങ്ങളുണ്ടാകുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പാരിസ് കരാർ അനുസരിച്ചുള്ള വ്യവസായ പൂർവ അനുപാതത്തേക്കാൾ 1.1 ഡിഗ്രി സെൽഷ്യസ് താപനില കൂടുതലാണ്. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടുകൂടിയ മൂന്നു കാലയളവിലൊന്നാണ് 2019. ജൈവ ഇന്ധനം, െകട്ടിടങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളൊരുക്കൽ, ചരക്കുനീക്കം ഉൾപ്പെടെ മനുഷ്യനിർമിതമായ കാർബൺ പുറന്തള്ളലിലുണ്ടാക്കിയ വർധനവാണ് ഇതിന് കാരണമായത്.
