ഹോേങ്കാങ്ങിൽ പ്രക്ഷോഭകനുനേരെ പൊലീസ് വെടിയുതിർത്തു
text_fieldsഹോേങ്കാങ്: സർക്കാർവിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഹോേങ്കാങ്ങിൽ പ്രക്ഷോഭകനെ തിങ്ക ളാഴ്ച പൊലീസ് വെടിവെക്കുന്ന വിഡിയോ വ്യാപകമായി പ്രചരിക്കുന്നു. ഒരുസംഘം പ്രക്ഷോ ഭകരെ പിരിച്ചു വിടുന്നതിനായി പൊലീസ് ഉദ്യോഗസ്ഥൻ തോക്കെടുക്കുന്നതും മുഖംമൂടിയ പ്രക്ഷോഭകനു നേരെ വെടിയുതിർക്കുന്നതുമാണ് വിഡിയോയിലുള്ളത്.
ഒരു പ്രക്ഷോഭകനെ കീഴടക്കാനുള്ള ശ്രമത്തിനിടെ അടുത്തെത്തുന്ന രണ്ടാമത്തെയാൾക്കു നേരെയാണ് പൊലീസ് വെടിയുതിർത്തത്. വയറിനു പരിക്കേറ്റ പ്രക്ഷോഭകെൻറ ശസ്ത്രക്രിയ കഴിഞ്ഞതായി പൊലീസ് അറിയിച്ചു.
ഹോേങ്കാങ്ങിന് സ്വയംഭരണാധികാരം ലഭിക്കുന്നതിനായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ഒരാൾ സ്വയം തീകൊളുത്തി. ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ നില അതീവഗുരുതരമാണ്. വിവിധ ട്രെയിൻപാതകളും റോഡുകളും പ്രതിഷേധക്കാർ ഉപരോധിച്ചിട്ടുണ്ട്. പ്രതിഷേധപരിപാടിക്കിടെ പരിക്കേറ്റ വിദ്യാർഥി മരിച്ചതോടെ ഹോേങ്കാങ് പ്രക്ഷോഭം വീണ്ടും ശക്തിയാർജിച്ചുവരുകയാണ്.
വെള്ളിയാഴ്ച ജനാധിപത്യ അനുകൂലികളായ ആറു സാമാജികരെ പൊലീസ് അറസ്റ്റ് ചെയ്തത് പ്രശ്നം സങ്കീർണമാക്കിയിട്ടുണ്ട്.