പ്രതിഷേധക്കാര്‍ വിമാനത്താവളത്തില്‍; ഹോങ്കോങ് വിമാനത്താവളം അടച്ചു
text_fieldsഹോങ്കോങ്: വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതിനെ തുടർന്ന് ഹോങ്കോങ് വിമാനത്താവളം അടച്ചു. ഹേ ാങ്കോങ്ങിൽ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് വരുന്നതുമായ എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അധികൃതര്‍ അറിയ ിച്ചു.
ചെക്ക്-ഇന്‍ പ്രോസസ് കഴിഞ്ഞ വിമാനങ്ങളും ഇപ്പോള്‍ പുറപ്പെട്ടവയുമൊഴികെ മറ്റുള്ളവയാണ് റദ്ദാക്കിയത്. യാത്രക്കാരോട് എത്രയും വേഗത്തില്‍ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടക്കാനും അധികൃതര്‍ നിര്‍ദേശം നല്കി.
5000ത്തിലേറെ പ്രതിഷേധക്കാരാണ് വിമാനത്താവളത്തിലും പരിസരത്തുമായി ഒത്തുചേര്‍ന്നിരിക്കുന്നത്. ഹോങ്കോങ് സുരക്ഷിതമല്ലെന്നുള്ള പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയാണ് പ്രതിഷേധക്കാര്‍ സംഘടിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഹോങ്കോങ്ങിൽ തുടർച്ചയായി പ്രതിഷേധം നടന്നുകൊണ്ടിരിക്കയാണ്.
പൊലീസും തമ്മില്‍ ആഴ്ചകളായി നടന്നുവരുന്ന സംഘട്ടനത്തിെൻറ തുടര്‍ച്ചയാണ് പുതിയ സംഭവവികാസങ്ങളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.