ഹെലികോപ്ടര്‍ തകര്‍ന്നുവീണ് 19 യാത്രക്കാര്‍ മരിച്ചു
text_fieldsമോസ്കോ: റഷ്യയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് 19 യാത്രക്കാര്‍ മരിച്ചു. സൈബീരിയ പ്രവിശ്യയില്‍ നോവി ഉറന്ഗോയ് നഗരത്തിനു അടുത്താണ് അപകടമുണ്ടായത്. സൈബീരിയന്‍ പ്രദേശമായ കരസ്നോയാര്സ്കില്നിന്ന് 22 പേരുമായി ഉറന്ഗോയിലേക്കു പോയതായിരുന്നു ഹെലികോപ്ടര്‍. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 19 പേര് അപകടസ്ഥലത്തുതന്നെ മരിച്ചു. ഹെലികോപ്ടര്‍ തകര്‍ന്ന വിവരം ലഭിച്ചയുടനെ അടിയന്തര വിഭാഗത്തെ സംഭവസ്ഥലത്തേക്കു അയച്ചതായും പരിക്കേറ്റവരെ ആശുപത്രിയിലത്തെിച്ചതായും വ്യോമമന്ത്രാലയം അറിയിച്ചു.
കാലാവസ്ഥ മോശമായതോ യന്ത്രം പെട്ടെന്നു തകരാറിലായതോ തകര്‍ച്ചക്ക് കാരണമാവാമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പടിഞ്ഞാറന്‍ സൈബീരിയയില്‍ ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര് മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.