Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രിട്ടനിൽ റെക്കോർഡ് ചൂട്; ജർമനിയിൽ ജലാശയങ്ങൾ വറ്റിവരണ്ടു

text_fields
bookmark_border
ബ്രിട്ടനിൽ റെക്കോർഡ് ചൂട്; ജർമനിയിൽ ജലാശയങ്ങൾ വറ്റിവരണ്ടു
cancel
camera_alt???????? ???????? ??????? ?????????? ???????????

ലണ്ടൻ: പടിഞ്ഞാറൻ യൂറോപ്പാകെ കടുത്ത ചൂടിൽ പൊള്ളുകയാണ്. ബ്രിട്ടനിൽ റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. 38.1 സെൽഷ്യ സാണ് കേംബ്രിഡ്ജിലെ ചൂട്. 2003ൽ 38.5 സെൽഷ്യസ് ചൂടാണ് ഇവിടെ രേഖപ്പെടുത്തിയ സർവകാല റെക്കോർഡ്.

കടുത്ത ചൂട് റെയിൽവേ അടക്കമുള്ള ഗതാഗത സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ട്. കേബിളുകളുടെ തകരാറിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വൈകുകയും ചെയ്തു. ഇതേതുടർന്ന് നൂറുകണക്കിന് പേർ വിവിധ സ്റ്റേഷനുകളിൽ കുടുങ്ങി. വയോധികർക്ക് പ്രത്യേക മാർഗ നിർദേശങ്ങൾ അധികൃതർ പുറപ്പെടുവിച്ചു.

ബ്രിട്ടനിലെ ഉഷ്ണ തരംഗം ഫ്രാൻസിലും ജർമനിയിലും നെതർലൻഡ്സിലും അനുഭവപ്പെടുന്നുണ്ട്. ഇവിടങ്ങളിലെല്ലാം താപനില റെക്കോർഡ് ഭേദിച്ചു. 42.6 സെൽഷ്യസാണ് പാരീസിൽ രേഖപ്പെടുത്തിയ ചൂട്. വടക്കൻ ജർമനിയിലെ പുഴകളും തടാകങ്ങളും വരണ്ട നിലയിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - heatwave-record-temperature-western europe-world news
Next Story