Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.കെയിൽ ഇന്ത്യൻ...

യു.കെയിൽ ഇന്ത്യൻ വംശജരായ പിതാവും മകളും കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
sudhir-sharma-and-pooja-sha.jpg
cancel

ലണ്ടൻ: യു.കെയിലെ ഹീത്​റോ വിമാനത്താവളത്തിലെ എമിഗ്രേഷൻ ഒാഫീസറായ ഇന്ത്യൻ വംശജനും മകളും കോവിഡ്​ 19 വൈറസ്​ ബാധയേറ്റ്​ മരിച്ചു. സുധീർ ശർമ (61) ബുധനാഴ്​ചയും മകളും ഫാർമസിസ്റ്റുമായ പൂജ ശർമ (33) വ്യാഴാഴ്​ചയുമാണ്​ മരിച്ചത്​.

ഹീത്​റോയിലെ ടെർമിനൽ മൂന്നിൽ ജോലി ചെയ്യവേയാണ്​ സുധീർ ശർമക്ക്​ വൈറസ്​ ബാധയേറ്റതെന്നാണ്​ പ്രാഥമിക വിവരം. എന്നാൽ അദ്ദേഹം അവസാനമായി ജോലിക്കെത്തിയത്​ ജനുവരി ഏഴിനാണെന്നും വിമാനത്താവളത്തിന്​ പുറത്ത്​ മറ്റെവിടെയങ്കിലും വെച്ചാകാം കൊറോണ ബാധിച്ചതെന്നുമാണ്​ സഹപ്രവർത്തകരുടെ അഭിപ്രായം.

പടിഞ്ഞാറൻ ലണ്ടനിലെ ഹോൺസ്ലോയിൽ താമസിക്കുന്ന സുധീറിന്​ ആരോഗ്യപ്രശ്​നങ്ങളുണ്ടായിരുന്നതായാണ്​ വിവരം. അതുകാരണം അദ്ദേഹം നിരവധി തവണ അവധിയിൽ പ്രവേശിച്ചിരുന്നുവെന്നും ഇൗയിടെയാണ്​ ജോലിയിൽ തിരികെ പ്രവേശിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

എല്ലാവർക്കും ഏറെ പ്രിയപ്പെട്ടയാളായിരുന്നു സുധീർ ശർമ. എമിഗ്രേഷൻ ഡിപ്പാർട്ട്​മ​​െൻറിലെ ആർക്കും അദ്ദേഹത്തി​​​െൻറ മരണം വിശ്വസിക്കാനാവുന്നില്ലെന്നും സഹപ്രവർത്തകരിലൊരാൾ പറഞ്ഞു. മകളെയും ഭർത്താവിനെയും നഷ്​ടമായ സുധീറി​​​െൻറ ഭാര്യക്ക്​ വീട്ടുനിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യമായതിനാൽ അദ്ദേഹത്തി​​​െൻറ സംസ്കാര ചടങ്ങുകളിൽ പ​െങ്കടുക്കാൻ സാധിക്കില്ല.

അതേസമയം, ഇൗസ്​റ്റ്​ബോൺ ജില്ലയിലെ ഇൗസ്റ്റ്​ സക്​സസ്​ ജനറൽ ആശുപത്രയിൽ ഫാർമസിസ്​റ്റായ പൂജ കോവിഡ്​ ബാധയെ തുടർന്ന്​ മൂന്ന്​ ദിവസങ്ങളായി ചികിത്സയിലായിരുന്നു. പിതാവും മകളും മരണത്തിനുമുമ്പ്​ അടുത്തിടപഴകിയിരുന്നോ എന്ന കാര്യത്തിൽ അധികൃതർക്ക്​ വ്യക്​തതയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uk​Covid 19
News Summary - Heathrow immigration officer, 61, dies from coronavirus - followed by his pharmacist daughter, 33-world news
Next Story