Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right2019 ആഗസ്​തിൽ തന്നെ...

2019 ആഗസ്​തിൽ തന്നെ കോവിഡ്​ ചൈനയിൽ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഹാർവാഡ്​

text_fields
bookmark_border
2019 ആഗസ്​തിൽ തന്നെ കോവിഡ്​ ചൈനയിൽ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഹാർവാഡ്​
cancel

ബോസ്റ്റൺ: കോവിഡ്​ 19 വൈറസുമായി ബന്ധപ്പെട്ട്​ ചൈനക്കെതിരെ പുതിയ ആരോപണവുമായി ഹാർവാഡ്​ യൂനിവേഴ്​സിറ്റി. കോവിഡി​​െൻറ ഉത്ഭവത്തെപ്പറ്റി ചൈന ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണെന്നാണ്​ ഹാർവാർഡ് മെഡിക്കൽ സ്​കൂളി​​െൻറ​ കണ്ടെത്തൽ​. ചൈന പുറത്തുവിട്ട ഒൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 2019 ഡിസംബർ മാസത്തിലാണ്​ വുഹാനിൽ വൈറസ് ബാധ​ ആദ്യമായി സ്ഥിരീകരിക്കുന്നത്​​.

എന്നാൽ മാസങ്ങൾക്ക്​ മു​േമ്പ വുഹാനിൽ വൈറസ്​ പടരാൻ ആരംഭിച്ചിരുന്നതായി ഗവേഷക സംഘം വെളിപ്പെടുത്തുന്നു. ആഗസ്​ത്​ മാസത്തിൽ തന്നെ ചൈനയുടെ സേർച്​ എഞ്ചിനായ ബൈഡുവിൽ കോവിഡിന്​ സമാനമായ ലക്ഷണങ്ങൾ ആളുകൾ തിരഞ്ഞതായി ഹാർവാർഡ്​ മെഡിക്കൽ സ്​കൂളിലെ ഗവേഷക സംഘം കണ്ടെത്തുകയായിരുന്നു.

‘അതിസാരത്തെ കുറിച്ചും ചുമയെ കുറിച്ചും ഇൻറർനെറ്റിൽ പതിവിലും കൂടുതൽ ആഗസ്​ത്​ മാസത്തിൽ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്​. മുമ്പുണ്ടായിരുന്ന പല പകർച്ചപ്പനിയുടെ സമയത്തും കാണാത്തത്രയും തവണയാണ്​ സെർച്ച്​ എഞ്ചിനുകളിൽ ചൈനക്കാർ അവയെ കുറിച്ച്​ അന്വേഷിച്ചത്’​. -ഗവേഷക സംഘം പറയുന്നു. അതോടൊപ്പം ആഗസ്​ത്​ മാസത്തിൽ തന്നെ വുഹാനിലെ ആശുപത്രികൾക്ക്​ മുന്നിൽ വലിയ ഗതാഗതം ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്​. ആശുപത്രികൾക്ക്​ മുന്നിൽ പതിവിലും കൂടുതൽ കാറുകൾ പാർക്ക്​ ചെയ്​തിരിക്കുന്ന സംഭവവും ഹാർവാർഡ്​ ഗവേഷക സംഘം ദുരൂഹമായി കാണുന്നു. 

പരിഹാസ്യമെന്ന്​ ചൈന

ഹാർവാഡി​​െൻറ ആരോപണങ്ങളെ അങ്ങേയറ്റം പരിഹാസ്യമെന്നാണ്​ ചൈന വിശേഷിപ്പിച്ചത്​. ട്രാഫിക്കി​​െൻറ കണക്ക്​ പറഞ്ഞ്​ ഇത്തരം നിഗമനത്തിലെത്തുന്നത്​ അങ്ങേയറ്റം പരിഹാസ്യമായ കാര്യമാണ്​. -ചൈനീസ്​ വിദേശ കാര്യ വക്​താവ്​ ഹുവ ചുൻയിങ്​ പറഞ്ഞു. 

അതേസമയം ഹാർവാഡി​​െൻറ പുതിയ കണ്ടെത്തൽ മറ്റ്​ ഗവേഷകർ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സെർച്​ എഞ്ചിൻ ഡാറ്റയും കാർ ട്രാഫികും ഉപയോഗിച്ചുള്ള ഹാർവാഡ്​ മെഡിക്കൽ സ്​കൂളി​​െൻറ നിരീക്ഷണത്തെ അഭിനന്ദിച്ച ബ്രിട്ടനിലെ നോട്ടിങ്​ഹാം യൂനിവേഴ്​സിറ്റി പ്രൊഫസറായ കീത്​ നീൽ, കോവിഡുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളെ മുന്നോട്ടുനയിക്കാൻ മാത്രമൊന്നും ആ കണ്ടെത്തലുകളിൽ ഇല്ലെന്നും വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wuhancovid 19covid 19 in china
News Summary - Harvard study suggests COVID-19 was spreading in Wuhan in August-world news
Next Story