You are here

ഹാരിക്കും മേഗനും ഇനി രാജകീയ പദവികളില്ലെന്ന്​ പ്രഖ്യാപിച്ച്​ ബക്കിങ്​ഹാം കൊട്ടാരം

  • ഫ്രോഗ്​മോര്‍ കോട്ടേജ് നവീകരിക്കുന്നതിന്​ ചെലവഴിച്ച 22 കോടി ഇരുവരും തിരിച്ചുനല്‍കും

12:46 PM
19/01/2020

ലണ്ടന്‍: ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മെര്‍ക്കലും ഇനി രാജകീയ പദവികള്‍ ഇല്ലെന്ന്​ ബക്കിങ്​ഹാം കൊട്ടാരത്തിൻെറ ഔദ്യോഗിക പ്രഖ്യാപനം. ഇരുവരും രാജകീയപദവികള്‍ ഉപേക്ഷിക്കുന്നതിനൊപ്പം രാജകീയ ചുമതലകൾക്കായി പൊതുപണം സ്വീകരിക്കുന്നത് അവസാനിപ്പിക്കുമെന്നും എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള പ്രസ്താവനയില്‍ കൊട്ടാരം അറിയിച്ചു. 

മാസങ്ങള്‍ നീണ്ട സംഭാഷണങ്ങള്‍ക്കും അടുത്തിടെ നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനമെന്ന് എലിസബത്ത് രാജ്ഞി പ്രസ്താവനയില്‍ വ്യക്തമാക്കി. സസക്​സ്​ പ്രഭു, പ്രഭ്വി എന്ന പദവികൾ വഹിച്ചിരുന്ന ഹാരിയും മേഗനും വിൻഡ്​സർ കാസിലിന്​ സമീപം ഇവർ താമസിച്ചിരുന്ന ഫ്രോഗ്​മാൻ കോ​ട്ടേജ്​ നവീകരിക്കുന്നതിന്​ പൊതുപണത്തിൽ നിന്ന്​ ചെലവഴിച്ച 2.4 മില്യൺ യൂറോ (ഏകദേശം 22 കോടി രൂപ) തിരികെ നൽകും. ഇവരുടെ ബ്രിട്ടണിലെ വസതിയായി ഫ്രോഗ്​മാൻ കോ​ട്ടേജ്​ നിലനിർത്തുകയും ചെയ്യും. മാർച്ച്​ മുതൽ ആയിരിക്കും തീരുമാനങ്ങൾ നിലവിൽ വരികയെന്നും കൊട്ടാരത്തിൻെറ പ്രസ്​താവനയിലുണ്ട്​. 

രാജകീയ പദവികള്‍ ഉപേക്ഷിക്കുകയാണെന്ന് ഹാരിയും മേഗനും പ്രഖ്യാപിച്ചതിനെ തുടർന്ന്​ തിങ്കളാഴ്​ച എലിസബത്ത്​ രാജ്​ഞി ഇരുവരുമായും ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തോളം തൻെറ പൗത്രനും ഭാര്യയും നേരിട്ട വെല്ലുവിളികൾ മനസ്സിലാക്കുന്നെന്നും കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്നും പ്രസ്​താവനയിൽ രാജ്ഞി വ്യക്തമാക്കി. 

‘ഹാരിയും മേഗനും ഇനിമുതല്‍ രാജകീയ പദവികള്‍ ഉപയോഗിക്കില്ല. അവര്‍ ഇനിമുതല്‍ രാജകുടുംബത്തില്‍ കര്‍മ്മവ്യാപൃതരായിരിക്കില്ല. സൈനിക നിയമനം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ചുമതലകളില്‍നിന്ന് ഇരുവരെയും മാറ്റിനിര്‍ത്തും. ഹാരിയും മേഗനും മകൻ ആർച്ചിയും എന്നും രാജകുടുംബത്തിലെ പ്രിയപ്പെട്ട അംഗങ്ങൾ തന്നെയായിരിക്കും’ -പ്രസ്​താവനയിൽ പറയുന്നു. ഇരുവരു​െടയും ഇതുവരെയുള്ള സേവനങ്ങളെ പ്രകീർത്തിച്ച രാജ്​ഞി, മേഗൻ പെട്ടന്ന്​ കുടുംബത്തിലെ ഒരംഗമായി മാറിയതിൽ അഭിമാനമു​ണ്ടെന്നും വിശദീകരിച്ചു.    

നിലവിൽ മകൻ ആർച്ചിക്കൊപ്പം കാനഡയിലാണ്​ മേഗൻ. കൊട്ടാരത്തിൻെറ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹാരിയും കാനഡയിലേക്ക് പോകുമെന്ന് ബ്രിട്ടീഷ്​ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഹാരിയുടെയും മേഗൻെറയും കാനഡയിലെ താമസം, സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൊട്ടാരം വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. 

കി​രീ​ടാ​വ​കാ​ശി ചാ​ൾ​സി​​​െൻറ​യും മു​ൻ ഭാര്യ ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ൻ ഹാ​രി 2016ലാ​ണ്​ മേ​ഗ​ൻ മാ​ർ​ക​ലി​െ​ന മി​ന്നു​കെ​ട്ടി​യ​ത്. സ​െ​സ​ക്​​സ്​ പ്ര​ഭു​വും പ്ര​ഭ്വി​യു​മാ​യി ഇ​രു​വ​രും അ​വ​രോ​ധി​ക്ക​പ്പെ​െ​ട്ട​ങ്കി​ലും ജ്യേ​ഷ്​​ഠ​ൻ വി​ല്യ​വു​മാ​യി പ്രശ്​നങ്ങളുണ്ടാവുകയും ഇതു മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്​തു. ഇ​തി​​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ രാ​ജ​കു​ടും​ബ​ത്തി​ൽ​നി​ന്ന്​ വി​ട്ടു​പോ​കു​ക​യാ​ണെ​ന്ന്​ ഇ​രു​വ​രും ചേ​ർ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്. 

പ്ര​ഭു​പ​ദ​വി ഉ​പേ​ക്ഷി​ക്കാ​ൻ​ ഹാ​രിയെ​യും മേ​ഗ​നെ​യും നി​ർ​ബ​ന്ധി​ച്ച​തി​നു പിന്നിൽ,​​ മേ​ഗ​ൻ നേ​രി​ട്ട ക​ടു​ത്ത വം​​ശ​വെ​റി​കൂ​ടി കാ​ര​ണ​​മാ​യെ​ന്ന്​ ആ​ക്ഷേ​പമുണ്ട്​. പിതാവ്​ വെള്ളക്കാരനാണെങ്കിലും ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ക്കാ​രി​യാ​ണ്​ മേഗ​​​െൻറ മാ​താവ്​. രാജകീയ പദവികള്‍ ഉപേക്ഷിക്കുമെന്ന് ഹാരിയും മേഗനും പ്രഖ്യാപിച്ചശേഷം രാജ്ഞിയും കൊട്ടാരവും ഇരുവരുമായും പലതവണ ചര്‍ച്ച നടത്തിയിരുന്നു. കാനഡയിലായിരുന്ന മേഗന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്​ ചര്‍ച്ചകളില്‍ പങ്കെടുത്തത്. 

രാജ്ഞി, മകനും അവകാശിയുമായ ചാൾസ്​ രാജകുമാരൻ, വില്യം, ഹാരി എന്നിവർ പ​ങ്കെടുത്ത കിഴക്കൻ ഇംഗ്ലണ്ടിലെ നോർഫോക്കിലെ യോഗത്തിന്​ ശേഷം ഈ തീരുമാനത്തെ രാജ്​ഞി പിന്തുണച്ചെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണ്​ വരുന്നത്​. 

Loading...
COMMENTS