ഹാരിയും േമഗനും കൊട്ടാരത്തിൽ നിന്ന് പടിയിറങ്ങി
text_fieldsലണ്ടൻ: വർഷത്തിൽ ഒരിക്കൽ നടക്കുന്ന കോമൺവെൽത്ത് ദിനാചരണത്തിൽ പങ്കെടുത്ത് ബ് രിട്ടനിലെ ഹാരി രാജകുമാരെൻറയും പത്നി മേഗൻ മാർക്കിളിെൻറയും ഒൗദ്യോഗിക പടിയിറക്കം. എലിസബത്ത് രാജ്ഞിക്കും മറ്റു രാജകുടുംബാംഗങ്ങൾക്കുമൊപ്പം ഇരുവരും അവസാനമായി പൊതുചടങ്ങിൽ സംബന്ധിച്ചു. ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പരിപാടിയിൽ കോവിഡ് പശ്ചാത്തലത്തിൽ ഹസ്തദാനം ഒഴിവാക്കിയിരുന്നു.
രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്ന പദവി സ്വമേധയാ ഉപേക്ഷിച്ചു ഹാരിയുടെയും മേഗെൻറയും പ്രഖ്യാപനം ലോകമാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു. സസക്സിലെ ഡ്യൂക്കും ഡച്ചസുമായിരുന്നു ഇരുവരും.
രാജകുടുംബത്തെ ആശ്രയിക്കാതെ ജീവിക്കാനാണ് ഇരുവരും ബക്കിങ്ഹാം കൊട്ടാരം വിടുന്നത്. വടക്കേ അമേരിക്കയിൽ സ്വന്തം നിലയിൽ തൊഴിലെടുത്ത് ജീവിതം നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ കലണ്ടറിൽ രേഖപ്പെടുത്തപ്പെട്ട സുപ്രധാന ദിനങ്ങളിൽ ഒന്നാണ് കോമൺ വെൽത്ത് സേവന ദിനം. ഇപ്പോൾ 93 വയസ്സുള്ള എലിസബത്ത് രാജ്ഞി നേതൃത്വം കൊടുക്കുന്ന 54 രാജ്യങ്ങളുടെ ശൃംഖലയാണിത്. 1952ൽ 26 വയസ്സുള്ളപ്പോഴാണ് അവർ ചുമതലയേറ്റെടുത്തത്.