Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെ​ക്​​സി​ക്ക​ൻ...

മെ​ക്​​സി​ക്ക​ൻ തീ​ര​ത്ത്​ ക​ട​ലാ​മ​ക​ൾ കൂട്ടത്തോടെ ച​ത്ത​നി​ല​യി​ൽ 

text_fields
bookmark_border
മെ​ക്​​സി​ക്ക​ൻ തീ​ര​ത്ത്​ ക​ട​ലാ​മ​ക​ൾ കൂട്ടത്തോടെ ച​ത്ത​നി​ല​യി​ൽ 
cancel

മെ​ക്​​സി​ക്കോ സി​റ്റി: മെ​ക്​​സി​ക്ക​ൻ തീ​ര​ത്ത്​ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന 300ഒാ​ളം ക​ട​ലാ​മ​ക​ൾ ച​ത്ത​നി​ല​യി​ൽ. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ കു​ടു​ങ്ങി​യാ​വാം ഇ​വ ച​ത്ത​തെ​ന്ന്​​ക​രു​തു​ന്നു. നേ​ര​ത്തേ നൂ​റി​ലേ​റെ ക​ട​ലാ​മ​ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണി​ത്. 

75 സെ.​മീ നീ​ള​വും 45 കി.​ഗ്രാം ഭാ​ര​വു​മു​ള്ള അ​പൂ​ർ​വ ഇ​ന​ത്തി​ൽ പെ​ടു​ന്ന​താ​ണ്​ ഒ​ലീ​വ്​ റി​ഡ്​​ലി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇൗ ​ക​ട​ലാ​മ​ക​ൾ. ആ​ഴ​ക്ക​ട​ലി​ൽ സ​ഞ്ച​രി​ക്കു​ന്ന ഇ​വ​യു​ടെ പു​റ​ന്തോ​ടി​ന് ഒ​ലി​വി​ല​യു​ടെ പ​ച്ച ക​ല​ർ​ന്ന ത​വി​ട്ടു​നി​റ​മാ​ണ്.

അ​ടി​ഭാ​ഗ​ത്തി​ന് നേ​ർ​ത്ത ഇ​ളം‌​മ​ഞ്ഞ നി​റ​മാ​യി​രി​ക്കും. മേ​യ്​ മു​ത​ൽ സെ​പ്​​റ്റം​ബ​ർ വ​രെ പ​സ​ഫി​ക്​ സ​മു​ദ്ര​ത്തോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന മെ​ക്​​സി​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ മു​ട്ട​യി​ടാ​നാ​ണ്​ കൂ​ട്ട​മാ​യെ​ത്തു​ന്ന​ത്. 

അ​പൂ​ർ​വ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ക​ട​ലാ​മ​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​ണ്​ മെ​ക്​​സി​ക്കോ. രാ​ജ്യ​ത്ത്​ ക​ട​ലാ​മ​ക​ളെ കൊ​ല്ലു​ന്ന​ത്​ ശി​ക്ഷാ​ർ​ഹ​മാ​ണ്. ക​ട​ലാ​മ​ക​ൾ കൂ​ട്ട​മാ​യി ച​ത്ത സം​ഭ​വം അ​ന്വേ​ഷി​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsSea turttles diedmexican sea shore
News Summary - group of Sea turttles died in mexican sea shore- world news
Next Story