Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിസ്ഥിതി സമരനായിക ഗ്രേറ്റ തുംബര്‍ഗിന് കോവിഡ്​ ലക്ഷണം

text_fields
bookmark_border
പരിസ്ഥിതി സമരനായിക ഗ്രേറ്റ തുംബര്‍ഗിന് കോവിഡ്​ ലക്ഷണം
cancel

സ്​റ്റോക്​ഹോം: യു.എൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ ലോകനേതാക്കളോട് തുറന്നടിച്ച് വാര്‍ത്തകളില്‍ ഇടംനേട ിയ കൗമാരക്കാരിയായ പരിസ്ഥിതി സമരനായിക ഗ്രേറ്റ തുംബര്‍ഗിന് കോവിഡ്​19 രോഗലക്ഷണമെന്ന്​ റിപ്പോർട്ട്​. താൻ സമ്പർക്കവിലക്കിൽ തുടരുകയാണെന്നും നേരിയ തോതിൽ പനിയും തൊണ്ടവേദനയും മറ്റ്​ രോഗലക്ഷണങ്ങളുമുണ്ടെന്നും ​ഗ്രേറ്റ ഇൻസ്​റ്റഗ്രാമിലൂടെ അറിയിച്ചു.

രണ്ടാഴ്​ച മുമ്പ്​ ഗ്രേറ്റയുടെ പിതാവ്​ മധ്യയൂറോപ്പിൽ നിന്നും തിരിച്ചുവന്നതോടെയാണ്​ കുടുംബം ഐസൊലേഷനിലായത്​. കുറച്ച്​ ദിവസം മുമ്പ്​ പിതാവിന് പനിയും ചുമയും അനുഭവപ്പെട്ടിരുന്നു. പിന്നീട്​ തനിക്കും പനിയും തൊണ്ടവേദനയും ചുമയും ഉണ്ടായെന്നും ഗ്രേറ്റ അറിയിച്ചു. എന്നാൽ ഇരുവരും കോവിഡ്​19 പരിശോധനക്ക്​ വിധേയരായിട്ടില്ല.

സ്വീഡനിലെ കോവിഡ്​ നയമനുസരിച്ച്​ താനിപ്പോൾ രോഗബാധിതയല്ലെന്നും സുഖം പ്രാപിച്ചു​വരികയാണെന്നും ഗ്രേറ്റ പറഞ്ഞു.

യുവജനത വൈറസ്​ വ്യാപനം ഗൗരവമായി കാണണമെന്നും നേരിയ ലക്ഷണങ്ങളാണെങ്കിലും ​ ഐസൊലേഷനിൽ കഴിയണ​മെന്നും ഗ്രേറ്റ നിർദേശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Greta Thunberg says it's 'extremely likely' she has had coronavirus - World news
Next Story