ക്വിസ് മത്സരത്തിലെ ഉത്തരം പേരാക്കി ഗ്രെറ്റ തൻബെർഗ്
text_fieldsകൗമാര കാലാവസ്ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗിന് വെള്ളിയാഴ്ച 17 വയസ്സ് തികഞ്ഞു. കാലാവസ്ഥാ പ്രവർത്തന രംഗത്ത് ഭാവിയുടെ മുഖമായി അറിയപ്പെടുന്ന ഗ്രെറ്റെയെ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപടക്കമുള്ള നിരവധി ലോക നേതാക്കൾ പരിഹസിക്കുകയും ചീത്ത വിളിക്കുകയും ചെയ്തിട്ടുണ്ട്. തൻബെർഗ് അതിനെയെല്ലാം സാധ്യമായ രീതിയിലാണ് സ്വീകരിച്ചത്.
ബ്രാറ്റ്, അറിവ് കുറഞ്ഞ കൗമാരക്കാരി, സന്തുഷ്ടയായ ഒരു പെൺകുട്ടി എന്നിങ്ങനെ പലതും അവളെ പലതും വിളിച്ചു. എന്നാൽ ഇതുവരെ ആരും അവളെ ഷാരോൺ എന്ന പേര് വിളിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ ദിവസം അതും സംഭവിച്ചു.
ബി.ബി.സി സെലിബ്രിറ്റി ക്വിസ് ഷോയിൽ നടി അമൻഡാ ഹെൻഡേഴ്സനോട് അവതാരകൻ ഒരു ചോദ്യം ചോദിച്ചു. 2019ൽ സ്വീഡിഷ് കാലാവസ്ഥാ വ്യതിയാന പ്രവർത്തക നടത്തിയ പ്രസംഗങ്ങളുടെ ഒരു ശേഖരമാണ് No One is Too Small To Make A Difference എന്ന പുസ്തകം. അവരുടെ പേര് എന്താണ്? ഹെൻഡേഴ്സൺ ഉടനടി 'ഷാരോൺ?' എന്നാണ് ഉത്തരം പറഞത്. തൻെറ പേര് പറയാതെ ഷാരോണിൻെര പേര് പറഞ്ഞതിലുള്ള പ്രതിഷേധത്താലാണോ മറ്റോ എന്നറിയില്ല ഗ്രെറ്റ തൻബെർഗ് ട്വിറ്ററിലെ തൻെറ പേര് ഷാരോൺ എന്നാക്കിയിട്ടുണ്ട്. എതായാലും ഗ്രെറ്റയുടെ പ്രവർത്തിയോടെ ക്വിസ് ഷോ വിഡിയോ വൈറലായിട്ടുണ്ട്.
2020 is cancelled pic.twitter.com/aGDZCTTQmb
— Mark Smith (@marksmithstuff) January 2, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
